പനി, ചുമ, ആസ്ത്മ, അലര്‍ജി തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഒരു കാലമാണ് തണുപ്പുകാലം. അതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രതിരോധശക്തി സംഭരിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാലത്ത് നട്സ് കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. ഇതിനെകുറിച്ച് കൂടുതലറിയാം.
പ്രതിരോധ ശക്തി
പല രോഗങ്ങളേയും അലര്‍ജിയേയും തടഞ്ഞു നിര്‍ത്താന്‍ നട്‌സിലെ സെലേനിയം, സിങ്ക് പോലുള്ളവ സഹായിക്കുന്നു. ഇതിലെ വിവിധ വൈറ്റമിനുകള്‍ ഈ പ്രയോജനം നല്‍കുകയും ചെയ്യുന്നു. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ കഴിയുന്ന പ്രധാന ഭക്ഷണങ്ങളാണ് നട്‌സ്. വിറ്റാമിൻ ഇ, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുൾപ്പെടെ ധാരാളം സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം
തണുപ്പുകാലത്ത് വിശപ്പ് കൂടുതൽ അനുഭവപ്പെടുന്നത് കൊണ്ട് പൊതുവെ ഈ കാലങ്ങളിൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരഭാരം വർദ്ധിക്കാൻ ഇടയാക്കുന്നു. എന്നാൽ പ്രോട്ടീന്‍ സമ്പുഷ്ടമായ നട്സ് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നലുണ്ടാക്കുന്നു. അതേ സമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊര്‍ജവുമെല്ലാം നല്‍കാന്‍ ഏറെ ഗുണകരമാണ് നട്‌സ്. നാരുകളാല്‍ സമ്പുഷ്ടമാണ് നട്‌സ്. ഇത് കൊഴുപ്പുകളുടെ ഓക്സീകരണം വർദ്ധിപ്പിക്കുന്നു.
വരണ്ട ചർമ്മം
ചർമ്മം വരണ്ടു പൊട്ടുന്നതും തണുപ്പുകാലത്ത് പതിവാണ്. ഇത് ചൊറിച്ചിലും അലര്‍ജിയുമെല്ലാമുണ്ടാക്കുന്നു. ബദാം, വാള്‍നട്‌സ് എന്നിവയിലെല്ലാം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ
ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ നട്സ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങൾ, പ്രമേഹം, പാർക്കിൻസൺസ്, അൽഷിമേഴ്‌സ്, കാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും. വാൾനട്ട്, പെക്കൺ, ചെസ്റ്റ്നട്ട് എന്നിവ പോലുള്ള നിരവധി നട്ട്സുകളിൽ സമ്പുഷ്ടമായ അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.