ശരീരഭാരം കുറയ്ക്കാൻ ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയ നട്‌സ് കഴിക്കുന്നത് നല്ല രീതിയിൽ സഹായിക്കുന്നു. ആരോഗ്യകരമായ അണ്ടിപ്പരിപ്പ് കഴിക്കുന്നത്, ശരീരത്തിന് ഗുണകരമായ ധാരാളം പോഷകങ്ങൾ ലഭിക്കുന്നതിന് കാരണമാവുന്നു. നട്സിൽ അടങ്ങിയ കൊഴുപ്പും പ്രോട്ടീനും കാരണം ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം ശരീരത്തിന് മികച്ച ഗുണങ്ങൾ പ്രദാനം ചെയ്യൂന്നതിനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ നട്സ്സുകൾ:
1. വാൽനട്ട്:
വാൽനട്ടിൽ അടങ്ങിയിരിക്കുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും പ്രോട്ടീനും കാരണം, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച നട്‌സുകളിൽ ഒന്നാണ് വാൽനട്ട്. അവയിൽ ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിന് ഗുണം ചെയ്യുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ്. ഇത് കൂടാതെ, അവയിൽ ആൽഫ-ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊഴുപ്പ് നഷ്ടം ത്വരിതപ്പെടുത്തുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മികച്ചതാണെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
2. ബദാം:
വിദഗ്‌ധ പഠനങ്ങൾ അനുസരിച്ച്, 400 കലോറിയിൽ കൂടുതലുള്ള ബദാമിന്റെ ദൈനംദിന ഉപഭോഗം പോലും ശരീരഭാരം വർദ്ധിപ്പിക്കില്ല. കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുമ്പോൾ പുറന്തള്ളുന്ന കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ ബദാം സഹായിക്കും. കൂടാതെ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണത്തിന് പകരം ബദാം കഴിക്കുന്നത് മികച്ച ശരീരഘടനയിലേക്ക് നയിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
3. പിസ്ത:
ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം, ശരീരഭാരം എന്നിവ കുറയ്ക്കാൻ പിസ്ത സഹായിക്കുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു. പിസ്ത കഴിക്കുന്നത് കുറഞ്ഞ വീക്കം, മെച്ചപ്പെട്ട കൊളസ്ട്രോൾ നില എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിദിനം 25 മുതൽ 84 ഗ്രാം പിസ്ത വരെ കഴിക്കുന്നത് ശരീരഭാരം ഉയരാതെ മിതമായി നിലനിർത്താൻ സഹായിക്കുന്നു , അതോടൊപ്പം ശരീരത്തിന് വേണ്ട പോഷണം നൽകുന്നു.
4. നിലക്കടല:
നിലക്കടലയിൽ സാധാരണയായി കലോറി കുറവാണ്. നിലക്കടലയിൽ ധാരാളം സസ്യ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് വേഗത്തിൽ വയർ നിറഞ്ഞതായി അനുഭവപ്പെടാൻ സഹായിക്കുന്നു. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും, ഇത് അധിക കലോറിയ്ക്ക് കാരണമാകുമെന്നതിനാൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്.
5. കശുവണ്ടി:
കശുവണ്ടിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, അവയിൽ പഞ്ചസാര കുറവാണ്, പ്രോട്ടീനും നാരുകളും കൂടുതലാണ്. തൽഫലമായി ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. മാംസത്തിന്റെ അതേ അളവിലുള്ള പ്രോട്ടീൻ കശുവണ്ടിയിലും കാണപ്പെടുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ അത്യന്താപേക്ഷിതമാണ്. അവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും, അതോടൊപ്പം വിശപ്പ് കുറയ്ക്കാനും ഇതിലെ മഗ്നീഷ്യവും പ്രോട്ടീനും ഒരുമിച്ച് പ്രവർത്തിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വീഗൻ ഭക്ഷണങ്ങൾ അഥവാ സസ്യാഹാരം മാത്രം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും? കൂടുതൽ അറിയാം...
Pic Courtesy: Pexels.com