ദിനംപ്രതി ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതരീതിയിലുള്ള മാറ്റങ്ങൾ തന്നെയാണ് ഇതിനുള്ള കാരണവും. തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ നമ്മളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന രോഗമാണിത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ അസാധാരണമായി വളരുന്ന കോശങ്ങളാണ് പിന്നീട് കാന്‍സറായി മാറുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ക്യാന്‍സര്‍ പാരമ്പര്യമായി വരാൻ സാധ്യതയുണ്ടോ?
വ്യായാമം ഇല്ലായ്‌മയും ശരിയായ ആഹാരം കഴിക്കാത്തതും കാന്‍സറിന് കാരണമാകാം. മദ്യപാനം, പുകവലി, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നി ദുശ്ശീലങ്ങൾ കാന്‍സർ രോഗത്തിനുള്ള പ്രധാന കാരണങ്ങളാണ്. ഇവ കൂടാതെ പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വരാനുള്ള സാധ്യത കൂട്ടുന്നു.
ക്യാൻസറിന് ഇപ്പോൾ ലഭ്യമാകുന്ന ചികിത്സകൾ
ക്യാൻസർ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ്. കാന്‍സര്‍ ഓരോ സ്‌റ്റേജില്‍ എത്തും തോറും അത് ഭേദമാകാനുള്ള സാധ്യതയും കുറയുകയാണ്. വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം, കാന്‍സര്‍ രോഗം കണ്ടെത്തിയാല്‍, അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാന്‍ എത്രത്തോളം സമയം എടുക്കും എന്നതിലൂടെയാണ് രോഗി ഏത് സ്‌റ്റേജില്‍ ആണ് എത്തി നില്‍ക്കുന്നത് എന്ന് മനസ്സിലാക്കുന്നത്. അതിനുശേഷമാണ് ചികിത്സാരീതികള്‍ നിര്‍ണ്ണയിക്കുന്നത്.
സര്‍ജറിയാണ് ചെയ്യുന്നതെങ്കില്‍ ഡോക്ടര്‍ കാന്‍സര്‍ ബാധിച്ച ടിഷ്യൂ നീക്കം ചെയ്യുന്നു. അല്ലെങ്കില്‍ കീമോതെറാപ്പി ചെയ്ത് കാന്‍സര്‍ കോശങ്ങളെ നീക്കം ചെയ്യുന്നു. ഇവ ചെയ്യുന്നതിന് മുന്‍പ് രോഗികള്‍ക്ക് മരുന്നും അതുപോലെ, ഇഞ്ചക്ഷനും ഉണ്ടായിരിക്കും. പിന്നീട് ഉള്ളതാണ് റേഡിയേഷന്‍ തെറാപ്പി. ഇതില്‍ നല്ല ഹൈ എനര്‍ജി റേയ്‌സ് ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു. അതുത്തതാണ് ടാര്‍ഗറ്റഡ് തെറാപ്പി. ഇത് കാന്‍സറിന്റെ വളര്‍ച്ച തടയുന്നതിനായി ഉപയോഗിക്കുന്നതാണ്. ഇത് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ കാന്‍സര്‍ രോഗത്തിന് ചേരുന്നതാണോ ഈ തെറാപ്പി എന്ന് ഉറപ്പ് വരുത്തണം. ഈ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിന് മുന്‍പ് മരുന്ന് നല്‍കും. അടുത്തതാണ് ഇമ്മ്യൂണോ തെറാപ്പി. നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ചികിത്സാരീതിയാണിത്.
കാന്‍സറിനെ എങ്ങനെയെല്ലാം തടയാം?
മുകളിൽ വിശദീകരിച്ച പ്രകാരം കാന്‍സറിന് കാരണമാകുന്ന മദ്യപാനം, പുകയില ഉപയോഗം, പുകവലി എന്നിവ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നല്ല ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അടങ്ങിയ ഡയറ്റും ദിവസേനയുള്ള വ്യായാമവും ശീലമാക്കുക. പാരമ്പര്യമായി കാന്‍സര്‍ രോഗമുള്ള ഫാമിലി ഹിസ്റ്ററിയാണെങ്കിൽ റെഗുലർ ചെക്കപ്പ് ചെയ്യേണ്ടതാണ്.