ജീവിതശൈലി, ഭക്ഷണരീതി, സ്ട്രെസ്, പാരമ്പര്യം എന്നിവയെല്ലാം ബിപിയ്ക്ക് കാരണമാകാം. ഇത് പലരും അത്ര കാര്യമായി എടുക്കാറില്ല. പ്രായമായവർക്കാണ് സാധാരണയായി വരുന്നതെങ്കിലും ജീവിതശൈലി കാരണം ബിപി ഇന്ന് ചെറുപ്പക്കാരിലും കാണപ്പെടുന്നുണ്ട്. ബിപി ശ്രദ്ധിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത് സ്‌ട്രോക്ക്, അറ്റാക്ക് തുടങ്ങിയ പല അവസ്ഥകളും വരുത്താം. മരണത്തിന്, ശരീരം തളരുന്നത് എല്ലാം കാരണമാകാം. ഇതിനാല്‍ കാര്യമായ ശ്രദ്ധ വേണമെന്നത് പ്രധാനമാണ്. ബിപി കൂടുന്നത് ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണം വരുത്തില്ല. എന്നാല്‍ തലവേദന, കൈകാല്‍ തരിപ്പ്, കണ്ണിന്റെ കാഴ്ച മങ്ങുക, തല ചുറ്റുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ബിപി കൂടുമ്പോള്‍, അതായത് ആദ്യ ഘട്ടം കഴിയുമ്പോള്‍ അനുഭവപ്പെടുന്നവയാണിത്.
ബന്ധപ്പെട്ട വാർത്തകൾ: ജീവിതശൈലി രോഗങ്ങളെ തടയുന്ന രണ്ട് മല്ലിയില വിഭവങ്ങൾ
ഒരിക്കൽ ബിപി മരുന്ന് കഴിച്ചു തുടങ്ങിയാൽ ഇത് നിര്‍ത്താന്‍ സാധിയ്ക്കില്ലെന്ന പേരില്‍ ഹൈ ബിപിയുണ്ടായിട്ടു പോലും ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് മരുന്നുകള്‍ കഴിയ്ക്കാതെ അപകടത്തില്‍ ചെന്ന് വീഴുന്നവര്‍ ധാരാളമുണ്ട്. ബിപിയ്ക്ക് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാൽ പിന്നെ സ്ഥിരമായി കഴിയ്‌ക്കേണ്ടി വരും എന്ന ധാരണ തെറ്റാണ്. ഹൈ ബിപിയെങ്കില്‍ ഇത് സാധാരണ നിലയിലേയ്ക്കു മടങ്ങി വന്ന് ഇതേ രീതിയില്‍ ഇടക്കിടെ ചെക്ക് ചെയ്യുമ്പോഴും നിയന്ത്രണത്തിലാണെങ്കിൽ മരുന്നിന്റെ ആവശ്യം വരുന്നില്ല. എന്നാലും, ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നു നിര്‍ത്തുക. അല്ലാതെ സ്വയം ചികിത്സ വേണ്ട. പ്രത്യേകിച്ചം ഹൈ ബിപി പ്രശ്‌നങ്ങള്‍ അടിക്കടിയുള്ളവരെങ്കില്‍.
ബന്ധപ്പെട്ട വാർത്തകൾ: ഇവ ശീലമാക്കിയാൽ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, ക്യാൻസർ തുടങ്ങി ജീവിതശൈലികൊണ്ടുള്ള എല്ലാ രോഗങ്ങളും തടയാം
120 വരെയാണ് നോര്‍മല്‍ ബിപിയെന്നു പറയുമെങ്കിലും ഏതാണ്ട് 140 വരെ മരുന്നു കഴിയ്ക്കാതെ കഴിയാം. പക്ഷേ നമ്മുടെ ജീവിത, ഭക്ഷണ ശൈലികളില്‍ മാറ്റം വരുത്തി ബിപി നിയന്ത്രണ വിധേയമാക്കണമെന്നു മാത്രം. 140ല്‍ കൂടുതല്‍ ബിപിയെങ്കില്‍ മരുന്നു കഴിയ്ക്കണ്ട ആവശ്യം വരുന്നു. ഇത് നിയന്ത്രണത്തില്‍ വന്നാല്‍ പിന്നീട് ഡോക്ടറുടെ നിര്‍ദേശ പ്രകാരമേ നിര്‍ത്താവൂയെന്നതാണ് പ്രധാനം. മാത്രമല്ല, കൃത്യമായി പരിശോധന നടത്തുകയും ചെയ്യുന്നു. കാരണം ബിപി കൂടൂന്നതും അത് നിങ്ങള്‍ അറിയാതിരിയ്ക്കുന്നതും അതു കൊണ്ടു തന്നെ നിയന്ത്രണമില്ലാതെ വരുന്നതുമെല്ലാം തന്നെ ദോഷങ്ങള്‍ വരുത്തും.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ ബി.പി പെട്ടെന്ന് കുറയാൻ സഹായിക്കും
ബിപി നമുക്കു വീട്ടില്‍ തന്നെ ചെക്ക് ചെയ്യാം. ഇതിനായി ഡിജിറ്റല്‍ മെഷീനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ബിപി ചെക്ക് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുളള സമയത്ത് വേണം, ചെയ്യുവാന്‍. ഇത് ഹോസ്പിറ്റലില്‍ ആണെങ്കിലും വീട്ടിലാണെങ്കിലും. അല്ലാതെ ഉച്ച കഴിഞ്ഞുള്ള സമയത്ത് എടുക്കുന്നത് കൃത്യമാകില്ല. ഇതു പോലെ തന്നെ ബിപി മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ ഇത് കൃത്യ സമയത്ത് തന്നെ കഴിയ്ക്കുക.