നിശയുടെ റാണി അഥവാ രാത്രിയുടെ റാണി എന്നറിയപ്പെടുന്ന ചെടിയാണ് നിശാഗന്ധി . ഇലയിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാകുന്നതിനാൽ ഇലമുളച്ചി എന്നും നിശാഗന്ധിക്ക് പേരുണ്ട് . നിശാഗന്ധി പൂക്കൾക്ക് വെള്ള നിറമാണ് .ബ്രഹ്മകമലം എന്ന പേരിലാണ് പലയിടങ്ങളിലും ഈ ചെടി അറിയപ്പെടുന്നത് .കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വരുന്ന ഈ ചെടി അനന്തശയനം എന്ന പേരിലാണ് മലബാർ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത് .ഇംഗ്ലിഷുകാർ ഈ ചെടിയെ ഡച്ച് മാൻ സ് പൈപ്പ് ക്യൂൻ ഓഫ് ദി നൈറ്റ് തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കാറുണ്ട് .ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണ്ണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേക തയാണ് .ഇന്ത്യയിൽ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്സിക്കോ വെനിസും ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നു .കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി നട്ട് വളർത്താറുണ്ട് .കള്ളിമുൾചെടിയോട് വളരെ സാദൃശ്യം തോന്നുന്ന ചെടിയാണിത്
ഇലകൾ കട്ടിയുള്ളതും മാംസളമായതും പരന്നിരിക്കുന്നതുമാണ് .വർഷത്തിൽ ഒരിക്കലേ ഇവ പുഷ്പിക്കുകയുള്ളൂ .ജൂൺ മുതൽ ആഗസ്റ്റ് മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത് .ഇലയുടെ അഗ്രത്തിലാണ് പൂമൊട്ടുകൾ രൂപം കൊള്ളുന്നത് .തൂങ്ങി കിടക്കുന്ന ഇവയുടെ പൂക്കൾ വശ്യമായ സുഗന്ധമുള്ളവയാണ് .പേരുപോലെ തന്നെ അർദ്ധരാത്രിയിലാണ് ഇവ പൂർണ്ണമായി വിടരുന്നത് .ഇവയുടെ സുഗന്ധം ഏറെ ദൂരം ചെന്നെത്തും എങ്കിലും ഇവയ്ക്ക് ഒരു രാത്രിയെ ആയുസ്സുള്ളൂ .വിത്ത് വളർന്ന് പുതിയ തലമുറ ഉണ്ടാവില്ല കാരണം ഇവയുടെ ഇലകളിൽ നിന്നാണ് പുതിയ ചെടി ഉണ്ടാകുന്നത് .വളരെ ശ്രദ്ധയോടെ നട്ട് പരിപാലിച്ചാൽ മാത്രമേ ഇവ മണ്ണിൽ വേര് പിടിച്ച് കിട്ടൂ. കാരണം മാംസളമായ ഇതിന്റെ ഇലകൾ മണ്ണും വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് അഴുകി പോകാൻ കാരണമാകും .അതിനാൽ തൈ നട്ടാൽ വെള്ളം ആവശ്യത്തിന് തളിച്ച് കൊടുത്തേ വളർത്താവൂ . ഏകദേശം 4 മീറ്റർ വരെ ഉയരത്തിൽ ഇവ വളരും .