Updated on: 3 April, 2023 3:49 PM IST
Oregano oil: To control cold, cough to cholesterol, lets find out more

പിസ്സ, പാസ്ത തുടങ്ങിയ വിവിധ ഭക്ഷ്യവസ്തുക്കളുടെ മുകളിൽ ടോപ്പിംഗ്സായി സാധാരണയായി ഉപയോഗിക്കുന്ന ഒറിഗാനോ, ഇറ്റാലിയൻ ഭക്ഷണങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു പ്രധാന ഔഷധസസ്യമാണ്. ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനു പുറമേ, ഓറഗാനോയുടെ ഔഷധഗുണങ്ങൾ കാരണം, ഇത് എണ്ണയുടെ രൂപത്തിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നു. ഇതിൽ അടങ്ങിയ കാർവാക്രോൾ, തൈമോൾ ഇവ രണ്ടും ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ ഘടകങ്ങളാണ്, പി-സൈമെൻ, വൈ-ടെർപിനീൻ എന്നിവയുടെ സാന്നിധ്യമാണ് ഈ എണ്ണയെ മറ്റു എണ്ണകളിൽ വ്യത്യസ്തമാക്കുന്നത്. ചുമയ്ക്കും ജലദോഷം മാറുന്നതിനൊക്കെ ഒറിഗാനോ ഉപയോഗിക്കാം. 

ഒറിഗാനോ എണ്ണയുടെ ഗുണങ്ങൾ:

ആന്റിഓക്‌സിഡന്റ്: 

നമ്മുടെ ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളായ ഫ്രീ റാഡിക്കലുകളുമായി ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ബന്ധിക്കുന്നു. ക്യാൻസർ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന സെല്ലുലാർ കേടുപാടുകളും, ഓക്സിഡേറ്റീവ് സമ്മർദ്ദവും തടയാൻ ഇവ സഹായിക്കുന്നു. ഓറഗാനോയിൽ കാർവാക്രോൾ, തൈമോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രോഗമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി കേടുപാടുകൾ തടയാൻ സഹായിക്കുന്നു.

ആന്റി-ഇൻഫ്ലമേറ്ററി:

ഉയർന്ന ആന്റിഓക്‌സിഡന്റ് അളവ് കാരണം ഇത് ശരീരത്തിലുണ്ടാവുന്ന വീക്കം കുറയ്ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, ന്യൂറോ ഡിജെനറേറ്റീവ് ഡിസോർഡേഴ്സ്, മയക്കുമരുന്ന് വിഷാംശം എന്നിവയുൾപ്പെടെ നിരവധി വൈകല്യങ്ങളിൽ നിന്ന് ഇത് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. കാർവാക്രോൾ വീക്കം ഉണ്ടാക്കുന്ന കോശജ്വലന മധ്യസ്ഥ ഘടകങ്ങളെ ഇന്റർലൂക്കിൻസ് ഉത്പാദനം കുറയ്ക്കുന്നു. കൂടാതെ, സിഗരറ്റ് പുകവലി മൂലമുണ്ടാകുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD) എന്നിവ കുറയ്ക്കാൻ കാർവാക്രോൾ സഹായിക്കുന്നു.

പ്രകൃതിദത്ത ആൻറിബയോട്ടിക്:

ഓറഗാനോ ഓയിൽ വിവിധ രോഗകാരികളായ ബാക്ടീരിയകളെയും, അവയുടെ ബയോഫിലിമുകളെയും അവയുടെ ആൻറിബയോട്ടിക് സംവേദനക്ഷമത പരിഗണിക്കാതെ ഫലപ്രദമായി നിർജ്ജീവമാക്കുന്നു. ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾക്കെതിരെ ഇത് വളരെ ഫലപ്രദമാണ്. ബാക്‌ടീരിയൽ അണുബാധയ്‌ക്കെതിരെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളതിനാൽ, ടോപ്പിക്കൽ ഓറഗാനോ ഓയിൽ മുറിവ് ചികിത്സയിലും, രോഗശാന്തി നേടാനും വളരെ ഫലപ്രദമാണ്, മെത്തിസിലിൻ-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസിനെ (MRSA) പോലും ഇത് നശിപ്പിക്കാൻ സഹായിക്കുന്നു.

ആൻറി ഫംഗൽ:

ഓറഗാനോ ഓയിലിൽ ഉയർന്ന അളവിൽ തൈമോൾ അടങ്ങിയിരിക്കുന്നതിനാൽ, സാധാരണ കാൻഡിഡ ഫംഗസ് പോലുള്ള അണുബാധയ്ക്കുള്ള ഫലപ്രദമായ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാം.

കീമോപ്രെവന്റീവ് പ്രോപ്പർട്ടികൾ:

ക്യാൻസറിനെ ചെറുക്കാനും ഇത് സഹായിക്കും, മനുഷ്യന്റെ ശ്വാസകോശ കാൻസറിലും, സ്തനാർബുദത്തിലും കോശവളർച്ചയെ തടയുന്ന വളരെ ശക്തമായ ഒരു ഘടകമാണ് കാർവാക്രോൾ. ഓറഗാനോ ഓയിലിന് ആമാശയ കാൻസറിൽ ആന്റി-പ്രൊലിഫെറേറ്റീവ് പ്രവർത്തനം പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഹൈപ്പോളിപിഡെമിക് പ്രഭാവം:

ഇതിലടങ്ങിയ കാർവാക്രോളിന്റെ സാന്നിധ്യം കാരണം, ആരോഗ്യകരമായ ജീവിതശൈലിയുമായി ചേർന്ന് ഓറഗാനോ ഓയിൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും, എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന സി-റിയാക്ടീവ് പ്രോട്ടീന്റെ അളവ് കുറയ്ക്കാനും എണ്ണ അറിയപ്പെടുന്നു.

മരുന്നുകളുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു:

അയൺ തെറാപ്പി സമയത്ത് കാർവാക്രോൾ ഗുണം ചെയ്യും. ഇരുമ്പ് സപ്ലിമെന്റേഷൻ മലബന്ധം, ഛർദ്ദി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. സാൽമൊണെല്ല അണുബാധയിൽ നിന്ന് കുടൽ എപ്പിത്തീലിയൽ കോശങ്ങളെ കാർവാക്രോൾ സംരക്ഷിക്കുന്നു. ഓറഗാനോ ഓയിൽ ശ്വസിക്കുമ്പോൾ ചുമയും ജലദോഷവും ഒഴിവാക്കാൻ സഹായിക്കുമെന്നും, ഇത് ശ്വസിക്കുന്നത് ശ്വാസകോശത്തിന് വളരെ മികച്ചതാണ്. ശ്വാസകോശം, ശ്വാസനാളം, എന്നിവയിൽ നിന്ന് മ്യൂക്കസ് കൊണ്ടുവരാൻ സഹായിക്കുന്ന ഒരു എക്സ്പെക്ടറന്റായും ഉപയോഗിക്കാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഓറഗാനോ ഓയിൽ എങ്ങനെ ഉപയോഗിക്കാം?

ജലദോഷമോ, തടസ്സപ്പെട്ട സൈനസോ അനുഭവപ്പെടുകയാണെങ്കിൽ, ദിവസവും 3 മുതൽ 5 തുള്ളി ഓറഗാനോ ഓയിൽ കഴിക്കാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നു. കൂടാതെ, ഒരു രോഗപ്രതിരോധ മാർഗമായി നിങ്ങൾക്ക് എണ്ണ കഴിക്കാവുന്നതാണ്. 'വെള്ളത്തിലോ ജ്യൂസിലോ 2-3 തുള്ളി ഓറഗാനോ ഓയിൽ ചേർത്ത് മിശ്രിതം കുടിക്കാം, അതോടൊപ്പം ബാഹ്യ ഉപയോഗത്തിന്, ഏതെങ്കിലും കാരിയർ ഓയിലുമായി എണ്ണ കലർത്തി ചർമ്മത്തിൽ പുരട്ടാവുന്നതാണ്. എന്തെങ്കിലും ഭക്ഷണ അല്ലർജി ഉള്ളവരാണ് നിങ്ങൾ എങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ നേരിൽ കണ്ടിട്ടു മാത്രം കഴിക്കാൻ ആരംഭിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: Fat cutter: ശരീരഭാരം കുറയ്ക്കാൻ കറിവേപ്പില!!!

English Summary: Oregano oil: To control cold, cough and cholesterol, lets find out more
Published on: 03 April 2023, 02:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now