Updated on: 29 July, 2024 11:21 PM IST
Paneer can be eaten to increase immunity

വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് പനീർ. കോട്ടേജ് ചീസ് എന്നറിയപ്പെടുന്ന പനീർ ഇന്ത്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ബഹുമുഖ പാലുൽപ്പന്നമാണ്. മോരിൽ നിന്ന് തൈര് വേർതിരിച്ച് അതിൽ അമർത്തി ചീസ് കട്ടയായി രൂപപ്പെടുത്തിയാണ് ഇത് നിർമ്മിക്കുന്നത്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് പനീർ. 

പനീർ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ:

1. പ്രോട്ടീന്റെ നല്ല ഉറവിടം:

പനീർ പ്രോട്ടീന്റെ വളരെ നല്ല ഉറവിടമാണ്, പ്രത്യേകിച്ച് സസ്യാഹാരം മാത്രം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് വളരെ നല്ല ഓപ്ഷൻ ആണ്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും പനീറിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, മറ്റ് ചീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്, ഇത് പതിവായി കഴിക്കാം.

2. ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കുറഞ്ഞ കാർബോഹൈഡ്രേറ്റും, ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് പനീർ. ഇത് കഴിക്കുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും, അതോടൊപ്പം അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പനീർ കലോറി കുറഞ്ഞ ഭക്ഷണമല്ല.

3. പേശികളെ ദൃഡമാക്കുന്നു :

സസ്യഹാരം മാത്രം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഭക്ഷണത്തിൽ പ്രോട്ടീന്റെ കുറവ് നികത്താൻ പനീർ കഴിക്കാം, ഇത് പേശികളുടെ വളർച്ചയ്ക്കും ശക്തിപ്പെടുത്തുന്നതിനും, ശരീരത്തിനാവശ്യമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ പനീറിൽ അടങ്ങിയിട്ടുണ്ട്.

4. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു: 

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പനീറിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ഇത് സഹായിക്കുന്നു.

5. എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്: 

നല്ല എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ വളരെ സമ്പന്നമായ ഉറവിടമാണ് പനീർ.

6. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു:

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഉയർന്ന അളവിലുള്ള സിങ്ക് പനീറിൽ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, പനി, അണുബാധ തുടങ്ങിയ സാധാരണ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. അസുഖമുള്ള സമയത്തു കഴിക്കുന്നത് ഊർജ്ജ നില വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

7. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം:

വിറ്റാമിൻ ബി 12 ന്റെ സമ്പന്നമായ ഉറവിടമാണ് പനീർ. വിറ്റാമിൻ ബി 12 തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനം നിലനിർത്താനും, വൈജ്ഞാനിക വൈകല്യങ്ങളുടെ സാധ്യത തടയാനും സഹായിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന ആളുകളിൽ വിറ്റാമിൻ ബി 12 ന്റെ അളവ് കുറയുന്നത് സാധാരണമാണ്.

8. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു:

ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാന്റെ സമ്പന്നമായ ഉറവിടമാണ് പനീർ. മാനസികാവസ്ഥ നിയന്ത്രിക്കുകയും, സമ്മർദ്ദം കുറയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ സെറോടോണിൻ ശരീരത്തിന്റെ മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

English Summary: Paneer can be eaten to increase immunity
Published on: 29 July 2024, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now