Updated on: 1 April, 2023 4:41 PM IST
Panic attacks: getting tensed easily, here are the things to keep in mind

വ്യക്തികൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഉത്കണ്ഠ. പ്രത്യേകിച്ച് വളരെ അധികം സമ്മർദം നിറഞ്ഞ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, ഒരു വ്യക്തി സമ്മർദ്ദത്തിന് വിധേയമാകുമ്പോൾ അവരിൽ ഉത്കണ്ഠയും, പരിഭ്രാന്തിയും സജീവമാകുന്നു. നമ്മുടെ ശരീരത്തിൽ, ഉത്കണ്ഠയുടെ മിക്ക ലക്ഷണങ്ങളും സഹാനുഭൂതിയുള്ള നാഡീവ്യൂഹമാണ് മധ്യസ്ഥത വഹിക്കുന്നത്. ഒരു വ്യക്തിയ്ക്ക് ചുറ്റുമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങൾക്ക് പുറമെ, ജനിതകശാസ്ത്രം, മസ്തിഷ്ക രസതന്ത്രം തുടങ്ങിയ ഘടകങ്ങൾ സഹാനുഭൂതിയുള്ള നാഡീവ്യവസ്ഥയെ സജീവമാക്കുകയും ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉത്കണ്ഠയും പരിഭ്രാന്തിയും നേരിടാനുള്ള കുറച്ച് നുറുങ്ങു വിദ്യകളെക്കുറിച്ചു ഇവിടെ പറയുന്നത്.

1. വായിക്കുക:

മനസിന്‌ സന്തോഷം നൽകുന്നതും,യാഥാർത്ഥ്യത്തിൽ നിന്ന് താൽകാലികമായി വേർപെടുത്താനും രക്ഷപ്പെടാനും സഹായിക്കുന്ന എന്തും വായിക്കുകയോ കേൾക്കുകയോ ചെയ്യുക. വ്യക്തികളിൽ നിന്ന് അകലം പാലിക്കുന്നത് അവരുമായി ഒരുപാട് വികാരപരമായി സംവദിക്കുന്നത് കുറയ്ക്കുന്നതും പരിഭ്രാന്തി ഉണ്ടാവുന്നത് കുറയ്ക്കാൻ സഹായിക്കും. നിങ്ങൾ വായിക്കുമ്പോൾ സംഭവിക്കുന്ന ദൃശ്യവൽക്കരണം മനസിന്‌ വേണ്ടപ്പെട്ട നല്ല ന്യൂറോകെമിക്കലുകൾ റീലീസ് ചെയ്യുന്നത് വർദ്ധിപ്പിക്കുന്നു.

2. ശുദ്ധവായു ശ്വസിക്കുക:

ടെൻഷൻ അടിക്കുന്ന സാഹചര്യങ്ങളിൽ ഒരു മുറിയ്ക്കുള്ളിൽ ഒതുങ്ങി കൂടാതെ റൂമിനു വെളിയിൽ ഇറങ്ങി ശുദ്ധവായു ശ്വസിക്കുക. ഇത് മനസിൽ അടിഞ്ഞു കൂടിയ പ്രശ്‍നങ്ങളെ പുറത്തെടുക്കാൻ സഹായിക്കുന്നു. ഇത് മനസിനെ പല ചിന്തകളിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കുന്നു.

3. മുഖം ഐസ് വെള്ളത്തിൽ കഴുകാൻ നോക്കുക:

ഒരു പാത്രത്തിൽ ഐസ്- അടങ്ങിയ തണുത്ത വെള്ളം നിറയ്ക്കുക, ഏകദേശം 10 സെക്കൻഡ് നേരത്തേക്ക് നിങ്ങളുടെ മുഖം ഒന്ന് വെള്ളത്തിൽ മുഴുവനായി മൂന്ന് തവണ മുക്കി എടുക്കുക. ഇത് മുഖത്ത് കാണപ്പെടുന്ന വാഗസ് നാഡി പുനഃസജ്ജമാക്കാൻ സഹായിക്കുന്നു. വിശ്രമമില്ലാത്ത, ഉത്കണ്ഠ മൂലം ഉറക്കം നഷ്ടപ്പെട്ട രാത്രിയ്ക്ക് ശേഷം, അല്ലെങ്കിൽ യാത്ര ചെയ്യുമ്പോഴോ നിങ്ങൾക്ക് ഉത്കണ്ഠ അനുഭവപ്പെടുമ്പോഴോ ഇത് ചെയ്യുന്നത് നല്ലതാണ്.

ഉത്കണ്ഠയ്ക്ക് പ്രധാനമായും നാല് ലക്ഷണങ്ങളുണ്ട്:

1. കോഗ്നിറ്റീവ്: അതിൽ ഒരാൾക്ക് 'ഭ്രാന്തമായ' ഭയം അല്ലെങ്കിൽ ഭയപ്പെടുത്തുന്ന ചിന്തകൾ ഉണ്ടാവുന്നു.

2. ഫിസിയോളജിക്കൽ: ഈ അവസ്ഥയിൽ ഒരാൾക്ക് വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വാസതടസ്സം, പെരുമാറ്റം, അതിൽ ഭീഷണി സൂചനകൾ ഒഴിവാക്കാനുള്ള തോന്നൽ എന്നിവ അനുഭവപ്പെടുന്നു. ഒപ്പം അസ്വസ്ഥതയും, പിരിമുറുക്കവും, അസ്വസ്ഥതയും അനുഭവപ്പെടുന്ന രോഗലക്ഷണങ്ങളും ഉണ്ടാവുന്നു.

3. പെരുമാറ്റപരം(Behavioral): അതിൽ ഒരാൾക്ക് ഭീഷണിയുടെ സൂചനകളും അസ്വസ്ഥതയും ഒഴിച്ചു കൂടാത്ത വികാരങ്ങൾ ഉണ്ടാവുന്നു.

4. കൂടാതെ ഒരാൾക്ക് പരിഭ്രാന്തിയും പിരിമുറുക്കവും വിറയലും അനുഭവപ്പെടുന്ന രോഗലക്ഷണങ്ങൾ പുറമേയ്ക്ക് കാണിക്കുന്നു. മെഡിറ്റേഷനും മൈൻഡ്ഫുൾനെസ് പരിശീലനവും ഉത്കണ്ഠയെ സഹായിക്കുമെന്ന് മിക്ക ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചെറുപ്പത്തിൽ വളർത്തുമൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നത്,കുട്ടികളിൽ ഭക്ഷണ അലർജി ഉണ്ടാകാനുള്ള സാധ്യത കുറയുന്നു

English Summary: Panic attacks: getting tensed easily, here are the things to keep in mind
Published on: 01 April 2023, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now