ലിവർ സിറോസിസ് എല്ലാവരും ഭീതിയോടെ കാണുന്ന ഒരു രോഗമാണ് മദ്യപാനികളിൽ മാത്രമല്ല അല്ലാത്തവരിലും സ്ത്രീകളിൽ പോലും ലിവർ സിറോസിസ് എന്ന അസുഖം കണ്ടു വരുന്നു. ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവർ സിറോസിസ് ബാധിക്കുന്നതോടെ കരൾ പരുപരുത്തതും ചകിരിപോലെ നൂലുകള്കൊടു കുരുക്കൾ കൊണ്ടും നിറയുന്നു. ഈ അവസ്ഥയിൽ നിന്നും ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രൊറ്റീനാൽ സമ്പന്നമായ പപ്പായക്കുരു ലിവർ ക്യാന്സറിനെ പോലും പ്രതിരോധിക്കാൻ കഴിവുള്ളതാണ്.
പപ്പായ എല്ലാവര്ക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ് എന്നാൽ പപ്പായ കുരു കഴിക്കാൻ എല്ലാവര്ക്കും മടിയാണ്. കഴിക്കാൻ അൽപം ചവർപ്പും, ചെറിയ പൊള്ളലും അനുഭവപ്പെടുന്നതിനാൽ പപ്പായക്കുരു കഴിക്കാൻ ചില എളുപ്പവഴികൾ പ്രയോഗിക്കാം. പഴുത്ത പപ്പായയുടെ കുരു നേരിട്ടു കഴിക്കുക എന്നത് പ്രായോഗികമല്ല അതിനാൽ പപ്പായക്കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിലോ കട്ടൻ ചായയിലോ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം ഒരു സ്പൂണ്‍ പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.