Updated on: 28 April, 2021 7:02 PM IST
ന്യൂട്രിഷന്‍ ക്ലിനിക്കുകളുടെ അടിസ്ഥാന സൗകര്യം പ്രയോജനപ്പെടുത്തി സ്കൂള്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം.

വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചകളില്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസുകളില്‍ സംഘടിപ്പിച്ചുവരുന്ന ക്ലിനിക്കുകള്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച വാരാന്ത്യ ലോക്ഡൗണ്‍ തീരുന്നതുവരെയായിരിക്കും മാറ്റം. വെള്ളിയാഴ്ചകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കില്ല.

ശാസ്ത്രീയമായ രക്ഷാകര്‍തൃത്വത്തെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കുന്നതിനും ആവശ്യാനുസരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും റഫറല്‍ അടിസ്ഥാനത്തില്‍ വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമായാണ് പാരന്‍റിംങ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബ്ലോക്ക് കോര്‍പ്പറേഷന്‍ തലത്തില്‍ ന്യൂട്രിഷന്‍ ക്ലിനിക്കുകളുടെ അടിസ്ഥാന സൗകര്യം പ്രയോജനപ്പെടുത്തി സ്കൂള്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം.

English Summary: Parenting clinics are now on Fridays
Published on: 28 April 2021, 06:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now