Updated on: 7 March, 2019 1:09 PM IST

നിറമുള്ള വെള്ളം കുടിക്കുന്നവരാണ് മലയാളികൾ. വിദേശനാടുകളിൽ നിന്നും എന്തിനേറെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും വരുന്ന ആളുകൾക്ക് കൗതുകമുണ്ടാക്കുന്ന ഒന്നാണ് മലയാളികളുടെ ഈ നിറമുള്ള വെള്ളം , വീടുകളിലും ഹോട്ടലുകളിലും ലഭിക്കുന്ന ചുവന്ന നിറമുള്ള വെള്ളം എന്താണെന്നറിയാൻ പലരും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പതിമുഖം , കരിങ്ങാലി എന്നിവയാണ് ഈ നിറമുള്ള വെള്ളത്തിന്റെ ചേരുവ, ത്തിൽ പതിമുഖം പ്രധാന പെട്ട ഒന്നാണ്. പ്രത്യേക നിറവും, മണവും,സ്വാദും പതിമുഖത്തിനെ പ്രിയപെട്ടതാക്കുന്നു. പതംഗം, കുചന്ദനം എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. വലിയ തടിയായി വളരുന്ന ഇതിന് കായ്കളുണ്ടാകില്ല. പുളിയില പോലെ ചെറിയ ഇലകൾ ആണ് ഇതിനു ഉള്ളത് ദേഹം നിറയെ മുള്ളുകളും കാണും മുള്ളുകൾ ഉള്ളതിനാലും പടർന്നു വളരുന്നതിനാലും പതിമുഖം അതിർത്തികളിൽ നട്ടുകൊടുക്കുന്നതാണ് ഉത്തമം. തൈകൾ നട്ടു പത്തു വര്ഷമാകുമ്പോൾ ആണ് പതിമുഖം വിളവെടുക്കാൻ തയ്യാറാവുക. നല്ല മൂത്ത പതിമുഖം തടിക്ക്  മാർക്കറ്റിൽ നല്ല വില ലഭിക്കും. 



പതിമുഖം നിറത്തിനും സ്വാദിനും മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നു കൂടിയാണിത്. മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് പതിമുഖം.വേനൽക്കാലത്തു ശരീരത്തിലെ അനാവശ്യമായ ധാതു നഷ്ട്ടം അകറ്റുന്നതിനും . പിടിപെടാവുന്ന ജലജന്യ രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമാണ് പതിമുഖം. ആന്റിഓക്‌സിഡന്റ് ഗുണം അടങ്ങിയ ഒന്നു കൂടിയാണ് പതിമുഖം. ഇത്ക്യാന്‍സര്‍ രോഗത്തെ തടയാനും ശേഷിയുള്ള ഒന്നാണ്. ഇതിന് സെഡേറ്റീവ് ഗുണമുണ്ട്. അതായത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. വേനല്‍ക്കാലത്ത് ഇതു കുടിയ്ക്കുന്നത് ശരീരം തണുപ്പിയ്ക്കാനും വയറിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കും. ഇതുപോലെ മഴക്കാലത്ത് വെള്ളത്തില്‍ നിന്നും പടരുന്ന കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ ഇതിനു സാധിയ്ക്കുകയും ചെയ്യും.

English Summary: pathimugham water for
Published on: 07 March 2019, 01:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now