ബദാം, വാൽനട്ട്, കശുവണ്ടി പോലെ തന്നെ നിലക്കടലയും വളരെ പോഷകമൂല്യമുള്ളതാണ്. നിലകടലയ്ക്ക് വിലകൂടിയ അണ്ടിപ്പരിപ്പിന്റെ അതേ ആരോഗ്യഗുണങ്ങൾ ഉണ്ട്. ഹൃദയാരോഗ്യത്തിനാവശ്യമായ അപൂരിത കൊഴുപ്പുകളുടെ ഉയർന്ന ഉള്ളടക്കം കണക്കിലെടുത്താൽ വാൽനട്ട്, ബദാം എന്നിവയെല്ലാം ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങളായി കണക്കാക്കുന്നു. എന്നാൽ അതുപോലെ തന്നെ ഹൃദയാരോഗ്യത്തിന് നിലക്കടല നല്ലതാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഇത് കഴിക്കുന്നത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. ശരീരത്തിലുണ്ടാവുന്ന ചെറിയ രക്തം കട്ടപിടിക്കുന്നത് സാഹചര്യങ്ങൾ തടയാനും, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇവയ്ക്ക് കഴിയും. അണ്ടിപ്പരിപ്പിൽ, പ്രോട്ടീന്റെ അളവിന്റെ കാര്യത്തിൽ ബദാം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് നിലക്കടല. മിതമായ അളവിൽ നിലക്കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് നിലക്കടലയിൽ നിന്ന് ശരീരഭാരം വർദ്ധിക്കില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വാസ്തവത്തിൽ, നിലക്കടല അവരെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ആയുസ്സ് കൂട്ടുന്നു
നിലക്കടല കഴിക്കുന്നത് കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്നു. സ്ഥിരമായി ഏതെങ്കിലും തരത്തിലുള്ള പരിപ്പ് കഴിക്കുന്ന ആളുകൾ നിലക്കടല ഉൾപ്പെടെയുള്ളവ, മറ്റു ആളുകളെ അപേക്ഷിച്ച് ഏതെങ്കിലും കാരണത്താൽ മരിക്കാനുള്ള സാധ്യത വളരെ കുറവാണ്.
കുറഞ്ഞ പ്രമേഹ സാധ്യത
നിലക്കടല കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണമാണ്, അതായത് അവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകില്ല. നിലക്കടല കഴിക്കുന്നത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വീക്കം കുറയ്ക്കുന്നു
നിലക്കടല നല്ല നാരുകളുടെ ഉറവിടമാണ്, ഇത് ശരീരത്തിലുടനീളം കാണപ്പെടുന്ന വീക്കം കുറയ്ക്കുന്നതിനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കാൻസറിനെ പ്രതിരോധിക്കുന്നു
പ്രായമായവരിൽ, നിലക്കടല വെണ്ണ കഴിക്കുന്നത് ഗ്യാസ്ട്രിക് നോൺ കാർഡിയ അഡിനോകാർസിനോമ എന്ന ഒരു പ്രത്യേക തരം വയറ്റിലെ ക്യാൻസർ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
പോഷകാഹാര സ്ത്രോസ്
നിലക്കടലയിൽ പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിലക്കടലയിൽ വലിയ അളവിൽ കൊഴുപ്പ് ഉണ്ടെങ്കിലും, അവയിൽ അടങ്ങിയിരിക്കുന്ന മിക്ക കൊഴുപ്പുകളും നല്ല കൊഴുപ്പ് എന്ന് അറിയപ്പെടുന്നു. ഇത്തരത്തിലുള്ള കൊഴുപ്പുകൾ യഥാർത്ഥത്തിൽ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു ഉത്തമം...