Updated on: 28 March, 2021 3:41 PM IST
കടല

പാവങ്ങളുടെ ഭക്ഷ്യവസ്തുവായി ആണ് കടല അറിയപ്പെടുന്നത്. പുട്ടും കടലയും മലയാളികളുടെ ഇഷ്ടവിഭവമാണ്. പ്രധാനമായും കടല നാലു തരത്തിലുണ്ട്. കറുപ്പ്, മഞ്ഞ, വെള്ള, ഇളംചുവപ്പ് എന്നിങ്ങനെ ഇതറിയപ്പെടുന്നു. പ്രധാനമായും ബംഗാളിലാണ് കടല കൃഷി ചെയ്യുന്നത്. കടലപ്പൊടി പലതരത്തിലുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. കടല അമിതമായി ഉപയോഗിച്ചാൽ ദഹനക്കേട് വരുന്നതായിരിക്കും. 

കടല കൂടുതൽ ഉപയോഗിച്ചാൽ മൂത്രക്കല്ലിന് കാരണമാകും. അതിന് കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് ആണ്. വാത രോഗികൾക്കും കടല ഉപയോഗം ഹിതമല്ല അല്ല. കോഴി കളുടെയും, ആടുകളുടെയും, പന്നികളുടെ യും ഭക്ഷണസാധനങ്ങളിൽ കടല ഉൾപ്പെടുത്തുന്നത് ശരീര പുഷ്ടിക്ക് കാരണമാവുന്നു. കടലപ്പൊടി തേച്ച് തല കഴുകുന്നത് മുടി ഇടതൂർന്ന് വളരുവാനും, കൂടുതൽ മിനുസം ഉള്ളതായി മാറുവാനും നല്ലതാണ്. 

ശ്വാസനാള സംബന്ധമായ നീരിളക്കം, ജലദോഷം, ശ്വാസംമുട്ട് എന്നിവകൊണ്ട് കഷ്ടപ്പെടുന്നവർ 20 ഗ്രാം കടല വറുത്ത് രാത്രി കിടക്കാൻ നേരത്ത് കഴിച്ച് അതിനുമീതെ ഒരു ഗ്ലാസ് പാൽ കുറുക്കി പഞ്ചസാര ചേർത്ത് കഴിക്കുന്നതും നല്ലതാണ്. കടലപ്പൊടിയും ഗോതമ്പുപൊടിയും സമം വെള്ളം ചേർത്ത് കുരുവിൽ വച്ച് കിട്ടിയാൽ കുരു പെട്ടെന്ന് ഭേദമാകും. ഗർഭ കാലഘട്ടത്തിൽ കടലയുടെ അമിത ഉപയോഗം ഗർഭസ്ഥ ശിശുക്കൾക്ക് നല്ലതല്ല.

Peanuts are known to be the food of the poor. Putt and peanuts are the favorite delicacy of Malayalees. There are four main types of peas. Also known as black, yellow, white and light red. Peanuts are mainly cultivated in Bengal. Seaweed powder is used to make a variety of desserts. Excessive consumption of peanuts can lead to indigestion. Too much peanuts can cause urinary stones. This is because of the acid it contains. Peanuts are not recommended for rheumatic patients. Inclusion of peanuts in the diet of chickens, sheep and pigs contributes to body fat. Washing the scalp with seaweed powder is good for thickening hair and making it more smooth.

തലേദിവസം വെള്ളത്തിൽ ഇട്ടു വച്ച കടലക്ക 20 ഗ്രാം പിറ്റേന്ന് രാവിലെ അരച്ച് സ്വൽപം പാലും, നെയ്യും ചേർത്ത് കഴിച്ചാൽ ശരീര പുഷ്ടി കൈവരും.

English Summary: Peanuts are known to be the food of the poor Putt and peanuts are the favorite delicacy of Malayalees
Published on: 28 March 2021, 03:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now