Updated on: 6 May, 2021 9:26 AM IST
കർപ്പൂരത്തുളസി എണ്ണ

ഭക്ഷണ പദാർത്ഥങ്ങൾക്ക് ഏറെ സ്വാദും സുഗന്ധവും പകരുന്ന ഒന്നാണ് കർപ്പൂരതുളസി. കർപ്പൂര തുളസിയുടെ ഏറ്റവും വലിയ പ്രത്യേകത അതിൽ നിന്നുണ്ടാകുന്ന എണ്ണ കേശ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് എന്നതാണ്. കർപ്പൂര തുളസിയുടെ സത്താണ് ഇതിന് നിർമാണത്തിൽ മുഖ്യഘടകം. ഇളം മഞ്ഞ നിറമാണ് എണ്ണയ്ക്ക്.

നിങ്ങൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണയോടൊപ്പം കർപ്പൂരതുളസി എണ്ണ യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടിയാൽ മുടിവേരുകൾക്ക് കൂടുതൽ ബലം നൽകുന്നു. മുടിയുടെ വളർച്ച വേഗത്തിൽ ആകുവാൻ ഈ എണ്ണയുടെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു. ഇതിലടങ്ങിയിരിക്കുന്ന മെന്റോൺ എന്ന ഘടകം മുടിക്ക് കരുത്ത് പകരുവാൻ ഏറെ മികച്ചതാണ്.

ഇത് മുടി വേരുകളിൽ ആഴ്ന്നിറങ്ങി രോമകൂപങ്ങളിലൂടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഏറെ സുഗന്ധമുള്ള ഈ എണ്ണ പേൻ ശല്യം ഇല്ലാതാക്കുന്നു. രാത്രി കിടക്കുന്നതിനു മുൻപ് അല്പം കർപ്പൂര എണ്ണ കയ്യിലെടുത്ത് തലയിൽ നന്നായി തേച്ചുപിടിപ്പിച്ചു ഉറങ്ങിയാൽ അടുത്ത ദിവസം പൂർണമായും പേൻ ശല്യം ഇല്ലാതാകും. കർപ്പൂര തുളസിയുടെ എണ്ണയുടെ ഉപയോഗം എല്ലായിപ്പോഴും മിതമായ അളവിൽ മാത്രം ആയിരിക്കണം.

മറ്റു ഓയിലുകൾക്ക്‌ ഒപ്പം ചേർത്ത് ഉപയോഗിക്കുന്നതാണ് ഗുണകരം. തലയോട്ടിയിലും ചർമത്തിലും തേച്ചു പിടിപ്പിക്കുമ്പോൾ ഒരു കാരിയർ ഓയിലുമായി മിക്സ് ചെയ്ത് ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ശിശുക്കളുടെ ചർമത്തിൽ കർപ്പൂരത്തുളസി എണ്ണ ഉപയോഗിക്കരുത്. അതുപോലെ അമിതമായാലും നിരവധി പാർശ്വഫലങ്ങൾ ഉണ്ടാകുന്നു. 

നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം അഞ്ചു തുള്ളി കർപ്പൂര തുളസി എണ്ണ ചേർത്ത് ഉപയോഗിക്കുന്നതും മുടിയുടെ അഴകും കരുത്തും വർദ്ധിപ്പിക്കാൻ ഗുണകരമാവും. മുടിക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങൾ പകരുവാൻ ഈ പ്രയോഗം ഫലവത്താണ്. വരണ്ട മുടി എന്ന പ്രശ്നമുള്ളവർക്ക്‌ ഏറ്റവും നല്ലത് കർപ്പൂര തുളസിയുടെ ഉപയോഗം ആണ്.

Peppermint is one of the most delicious and flavorful foods. The greatest feature of camphor mint is that the oil from it is excellent for hair care. The essence of camphor mint is the main ingredient in its preparation. The oil is light yellow in color. Combine the peppermint oil with the coconut oil you use and apply it on the scalp to strengthen the hair follicles. With the use of this oil it is possible to accelerate the growth of hair. It contains menthol which is very good for strengthening the hair. It penetrates deep into the hair follicles and accelerates the growth of hair follicles. This highly fragrant oil eliminates lice infestation. Apply a little camphor oil on the scalp before going to bed at night and apply it on the scalp to get rid of lice completely the next day. Consumption of camphor mint oil should always be in moderation.

തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുവാനും, നല്ല ഉറക്കം ലഭിക്കുവാനും കർപ്പൂര തുളസി എണ്ണയുടെ ഉപയോഗം ഗുണം ചെയ്യും.

English Summary: Peppermint is one of the most delicious and flavorful foods. The greatest feature of camphor mint is that the oil from it is excellent for hair care
Published on: 06 May 2021, 09:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now