ചേനിക്കൂർക്ക, നവരപച്ച എന്നീ പേരുകളിൽ അറിയപ്പെടുന്ന ഞവര എല്ലായിമടത്തും കണ്ടു വരുന്ന ഔഷധച്ചെടിയാണ്. ഇതിൻ്റെ ഇലകൾക്ക് ഹൃദയത്തിന്റെ ആകൃതിയാണ്. സംസ്കൃതത്തിൽ അജപാത്ര, പാഷാണഭേദി തുടങ്ങിയ പേരുകളുള്ള ഇതിൻ്റെ ശാസ്ത്രീയനാമം കോളിയാസ് അരോമാറ്റിക്കസ് എന്നാ ണ്. ഇൻഡിൻ-റോക്ക് ഫോയിൽ എന്നാണ് ഇംഗ്ലീഷ് പേര്. ലാമിയേസിയേ സസ്യ കുടുംബത്തിലെ അംഗമാണ്.
നീർവാർച്ചയുള്ളതും ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ പനികൂർക്ക നന്നായി വളരും. മാതൃസസ്യത്തിൽ നിന്നുള്ള തലപ്പുകളാണ് നടിൽ
ഔഷധഗുണം
. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന വയറുവേദന, ചുമ, ജലദോഷം, ശ്വാസതടസം എന്നിവ ശമിപ്പിക്കും.
. പൊള്ളൽ, ത്വക്ക് സംബന്ധമായ അലർജികൾ എന്നിവ ശമിപ്പിക്കാനും, പ്രാണികളുടേയും, അട്ട, തേൾ എന്നിവയുടെ കടി ഉണങ്ങാനും ഉത്തമം.
. പനിക്കൂർക്ക നീര് പ്രമേഹം, കാൻസറുകൾ എന്നിവയ്ക്ക് ഫലപ്രദമാണ്. . ദഹനക്കേട്, വയറിളക്കം എന്നിവക്കെതിരേ പ്രവർത്തിക്കുന്ന പനി കൂർക്ക, കുടലിലെ പ്രൊബയോട്ടിക്ക് ബാക്ടീരിയയെ വളർത്തുകയും വാതം, വേദന, നീര് എന്നിവ ശമിപ്പിക്കുകയും ചെയ്യും.
ഔഷധപ്രയോഗങ്ങൾ
• കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ചുമ, പനി, എന്നിവക്ക് പനിക്കൂർക്ക ഇല വാട്ടി നീരെടുത്ത് തേൻചേർത്ത് മൂന്നു നേരം രണ്ടു മൂന്ന് ദിവസം കൊടുത്താൽ അസുഖം ശമിക്കും.
• ഗ്രഹണി രോഗമുള്ളവർ പനി കൂർക്ക ഇല അരച്ച് ഉഴുന്നു പൊടി യിൽ ചേർത്ത് വട ഉണ്ടാക്കിക്കഴിച്ചാൽ മതി.
• ദഹനശക്തി വർധിപ്പിക്കും മൂത്രവസ്‌തിയെ ശുദ്ധമാക്കും കോളറയെ ശമിപ്പിക്കുകയും ചെയ്യും. . തൊണ്ടവേദന, തലവേദന, താരൻ, ത്വക്ക് രോഗങ്ങൾ വായ്പ്പുണ്ണ് എന്നിവ തടയും.
• ഇല ചതച്ചു കിട്ടുന്ന ദ്രാവകം, ഇലയിട്ടു തിളപ്പിച്ച വെള്ളം എന്നിവ ബാക്‌ടീരിയ. പൂപ്പലുകൾ, വൈറസുകൾ എന്നിവയെ തടയും.
• ഇലയിൽ അടങ്ങിയിരിക്കുന്ന തൈലത്തിൽ ധാരാളം തൈമോളും കാർവക്രോളുമുണ്ട്. കൂടാതെ ഇലകളിൽ ആൻ്റി ഓക്‌സിഡൻ്റുകൾ ഉള്ളതിനാൽ ചവച്ച് തിന്നുന്നതു വഴി സ്ട്രസിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും.
• ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ഒരു മൗത്ത് വാഷാണ്.
• താരൻ, തലചൊറിച്ചിൽ എന്നിവ മാറാൻ പനിക്കൂർക്കയുടെ ഇലനീര് സാധാരണ എണ്ണയുമായി ചേർത്ത് തലയിൽ തേച്ചാൽ മതി.
• മുറിവുകൾ ഉണങ്ങാൻ ഇതിൻ്റെ ഇലകൾ ചതച്ച് കുഴമ്പാക്കി ചിരങ്ങിൽ വച്ചാൽ മതി. നീരും വേദനയും മാറും.