വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മാതളത്തിന്റെ തൊലിയും ഗുണകരമോ?
രുചിയേറിയ പഴം എന്നതിനപ്പുറം ആരോഗ്യദായകമായ ഒരു ഔഷധം കൂടിയാണ് മാതളം. എന്നാല്‍ മാതളം കൊണ്ട് വേറെയുമുണ്ട് ഗുണങ്ങൾ. ചര്‍മ്മം തിളങ്ങാനും മൃദുലമാകാനും അത്യുത്തമമാണ് മാതളനീര് അടങ്ങിയ ഫേസ്ബാക്കുകള്‍. ചർമ്മം തിളങ്ങുന്നതിനായി മാതളം എങ്ങനെയൊക്ക ഉപയോഗപ്പെടുത്താമെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി മാതളനാരങ്ങ
മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ഫ്രഷായ മാതളം അരച്ചതും ഒപ്പം പനിനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ മൃതകോശങ്ങള്‍ നീങ്ങി ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാകും.
ചര്‍മ്മം മൃദുമാക്കാനായി മാതളവും പനിനീരും ചേര്‍ന്ന ഫേസ്ബാക്ക് ഉപയോഗിക്കാം.
മാതളം നന്നായി പിഴിഞ്ഞെടുത്ത നീര് മുള്‍ട്ടാണി മിട്ടിയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയുക. ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ ഇത് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മാതള നാരങ്ങാ തൊലി കിടിലൻ ജൈവ വളമാണ്; എങ്ങനെ ഉപയോഗിക്കാം?
മാതളം അരച്ചെടുത്ത് അല്‍പ്പം തേനില്‍ കലര്‍ത്തി മുഖത്തിടുന്നത് മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറാന്‍ സഹായിക്കും.
മാതളം ചർമ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ ഉപകരിക്കും. ഇത് കൂടാതെ മാതളത്തിൻറെ നീര് പുരട്ടിയാല്‍ മുടിയിലെ കെട്ടുകള്‍ വളരെ വേഗത്തില്‍ നിവര്‍ത്തിയെടുക്കാനും സാധിക്കും.