Updated on: 16 June, 2021 12:05 PM IST
പൊന്നാംങ്കണി ചീര

നിങ്ങളിൽ പലരും പാഴ്ച്ചെടിയായി കരുതുകയും, വീട്ടുമുറ്റത്ത് നിന്ന് പറിച്ച് കളയുകയും ചെയ്തു ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. കൊഴുപ്പ, ഉപ്പു ചീര, കൊഴുപ്പ് ചീര, മീനാംഗണി, മണൽ ചീര, കോഴി ചീര, പൊന്നാംകണ്ണി, പൊന്നാകന്നി ചീര എന്നിങ്ങനെ വിവിധ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്.

ഇതുവരെയും അർഹമായ പരിഗണന ലഭിക്കാത്ത നമ്മുടെ പ്രകൃതിയുടെ വരദാനം. സംസ്കൃതത്തിൽ ലോണി, ലോണിക എന്നിങ്ങനെ ഈ സസ്യം അറിയപ്പെടുന്നു. ആംഗലേയ ഭാഷയിൽ purslane എന്ന് വിളിക്കുന്നു. ഈർപ്പം നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഇവ ധാരാളമായി വളരുന്നു. കേരളത്തിൽ എല്ലായിടത്തും ഈ സസ്യത്തെ കാണാം. മണൽ പ്രദേശങ്ങളിൽ അല്ലെങ്കിൽ കടലോര മേഖലകളിൽ ധാരാളമായി കാണുന്നതുകൊണ്ട് മണൽ ചീര എന്നും, ഇലകളിൽ ഉപ്പുരസം ഉള്ളതിനാൽ ഉപ്പു ചീര എന്നും പേരുകൾ ഇതിന് കൈവന്നിരിക്കുന്നു. 

In English it is called purslane. They thrive in moist soils. This plant is found all over Kerala. Commonly found in sandy or coastal areas, it is also known as sand spinach and salt spinach due to its salty leaves.

നിലംപറ്റി ശാഖോപശാഖകളായി ഇവ വളരുന്നു. ചെറിയ മഞ്ഞ പുഷ്പങ്ങളാണ് ഇവയ്ക്ക്. ഇലകൾക്ക് മുൻനിര 
ദന്തങ്ങളുടെ ആകൃതിയാണ്. ചിത്രശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണമാണ് ഈ സസ്യം. കൂടാതെ കോഴികൾക്ക് ഇതിൻറെ ഇല ഭക്ഷണമായി നൽകിയാൽ മുട്ട ഉല്പാദനം വളരെയധികം വർദ്ധിക്കും.

പോഷകാംശങ്ങളും, ഉപയോഗ അക്രമങ്ങളും

നിരവധി പോഷകാംശങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും, ജീവകങ്ങൾ ആയ ബി,സി എന്നിവയും ഒമേഗ ത്രീ ഫാറ്റി ആസിഡും സമ്പന്നമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു. ഇത് സമൂലം ഔഷധയോഗ്യവും ഭക്ഷ്യയോഗ്യവുമാണ്. ചീര തോരൻ വയ്ക്കുന്ന പോലെ തന്നെ ഇതുകൊണ്ട് നമുക്ക് തോരൻ വെച്ച് കഴിക്കാം.

1. ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമുള്ള ഇവ കറി വെച്ച് കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷി ഉയരുകയും, ഹൃദയ ആരോഗ്യം മെച്ചപ്പെടുകയും, തലച്ചോറിൻറെ പ്രവർത്തനം മികവുറ്റതാക്കുകയും ചെയ്യുന്നു.

2. കൊഴുപ്പ സമൂലം അരച്ച് നെറ്റിയിൽ ഇട്ടാൽ തലവേദന പെട്ടെന്ന് ഭേദമാകുന്നു.

3. കൂടാതെ ചെന്നിക്കുത്ത് ഇല്ലാതാക്കുവാൻ ഇതിൻറെ നീര് നല്ലെണ്ണ ചേർത്ത് നസ്യം ചെയ്താൽ മതി.

4. നേത്രരോഗങ്ങൾ അകറ്റുവാനും, സ്ത്രീകളിൽ കാണുന്ന അസ്ഥിസ്രാവം ഇല്ലാതാക്കുവാനും കൊഴുപ്പ പാലിൽ ചേർത്തരച്ച് സേവിച്ചാൽ മതി.

5. ചർമരോഗങ്ങൾ അകറ്റുവാൻ കൊഴുപ്പ സമൂലം അരച്ച് ബാഹ്യ ലേപനമായി പുരട്ടാം.

6. മൂത്രക്കടച്ചിൽ, മൂത്രപ്പഴുപ്പ് എന്നിവ ഇല്ലാതാക്കുവാൻ കൊഴുപ്പ സമൂലം അരച്ച് വെള്ളത്തിൽ കലക്കി സേവിക്കാം.

7. കൊഴുപ്പ വെന്ത വെള്ളം കൊണ്ട് ധാര ചെയ്താൽ കാൽമുട്ട് വേദന, കൈമുട്ട് വേദന, നീര് എന്നിവ ഇല്ലാതാകും.

8. കൊഴുപ്പ മഞ്ഞൾ ചേർത്തരച്ച് തേച്ചാൽ വ്രണങ്ങൾ ഭേദമാകും.

എന്നാൽ ഓക്സാലിക് ആസിഡ് ധാരാളമായി അളവിൽ അടങ്ങിയിരിക്കുന്നത് കൊണ്ടും, ഉപ്പിന്റെ കവിതകൾ അംശം ഉള്ളതുകൊണ്ടും ഇതിൻറെ അമിത ഉപയോഗം ശരീരത്തിന് ഗുണം ചെയ്യില്ല. മിതമായ അളവിൽ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. ഏതെങ്കിലും രോഗത്തിന് പ്രതിവിധി എന്ന നിലയിൽ ഉപയോഗിക്കുകയാണെങ്കിൽ ഒരു വൈദ്യന്റെ മേൽനോട്ടം അനിവാര്യമാണ്.

English Summary: Ponnankanni spinach can be given to increase the egg production of chickens
Published on: 16 June 2021, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now