Updated on: 23 December, 2020 5:00 PM IST

പഴങ്കഞ്ഞിയുടെ പെരുമ പഴയ തലമുറയ്ക്ക്  നന്നായി അറിയാമായിരുന്നു. ഇടക്കാലത്ത് പ്രതാപം നഷ്ടപ്പെട്ട പഴങ്കഞ്ഞി ഒരു തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ.

 

പഴങ്കഞ്ഞിക്ക് ഒരുപാട് ആരാധകരുള്ള സമയമാണിപ്പോൾ. പഴങ്കഞ്ഞി മാത്രം വിളമ്പുന്ന കടകൾ നഗരത്തിലും ഗ്രാമത്തിലും ധാരാളം കാണാൻ കഴിയും. അത്തരം കടകളിലോക്കെ എന്നും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്താണ് പഴങ്കഞ്ഞിയുടെ തിരിച്ചുവരവിന് കാരണം എന്ന് അന്വേഷിച്ചാൽ നാം ചെന്നെത്തുന്നത് അതിൻറെ ആരെയും അത്ഭുതപ്പെടുത്തുന്ന പോഷകഗുണത്തിൽ തന്നെയായിരിക്കും.

കേരളത്തിലെ സാധാരണക്കാരുടെ വീട്ടിൽ പഴങ്കഞ്ഞി കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴും ചില വീടുകളിൽ ഇത് തുടരുന്നുണ്ട്. രാത്രി ബാക്കി വന്ന ചോറ് മൺകലത്തിൽ പച്ച വെള്ളം ഒഴിച്ചു രാവിലെ വരെ സൂക്ഷിച്ചു ഉണ്ടാക്കുന്നതാണ് പഴങ്കഞ്ഞി. തൈരും പച്ചമുളകും ചുവന്നുള്ളിയും ഉപ്പും പയറു കറിയും എല്ലാം ചേർത്ത് പഴങ്കഞ്ഞി കുടിച്ചവർ അതിൻറെ സ്വാദ് മറക്കാനിടയില്ല.

 

പഴങ്കഞ്ഞിയുടെ സ്വാദു മാത്രമല്ല ഗുണവും ഏറെ പറയാനുണ്ട്.രാവിലെ പഴങ്കഞ്ഞി കുടിക്കുകയാണെങ്കിൽ രാത്രി വരെ വേറെ ഭക്ഷണം ഇല്ലെങ്കിലും യാതൊരു ക്ഷീണവും അനുഭവപ്പെടില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. ശരീരത്തിനെ തണുപ്പിക്കാനും ശരീരത്തിൻറെ ക്ഷീണമകറ്റാനും പഴങ്കഞ്ഞി കഴിഞ്ഞേ ഉള്ളൂ മറ്റേതൊരു ഭക്ഷണവും. ജീവിതശൈലി രോഗങ്ങളാൽ വിഷമവൃത്തത്തിൽ പെട്ട നമുക്ക് ഒരു മോചനം നമ്മുടെ പഴയ തലമുറക്ക് പ്രിയപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ്.കപ്പ കഞ്ഞി തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണപദാർത്ഥങ്ങൾ തീൻ മേശയിൽ നിന്നും ഒഴിവാക്കിയതാണ് ഈ തലമുറയുടെ ശാപം.

തവിടുള്ള കുത്തരി കൊണ്ട് ഉണ്ടാക്കിയ പഴങ്കഞ്ഞി അയൺ കാൽസ്യം എന്നീ മൂലകങ്ങളാൽ സമൃദ്ധമാണ്. കുത്തരി യിലുള്ള സെലേനിയം സന്ധിവാതം ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവയ്ക്ക് വളരെ നല്ലതാണ്. ക്യാൻസറിനെ പോലും ഒരു പരിധിവരെ തടയാൻ പഴങ്കഞ്ഞിക്കാകും എന്നാണ് പറയുന്നത്.

 

ധാരാളം നാരുകൾ അടങ്ങിയതു കൊണ്ട് ദഹനപ്രക്രിയ ശരിയായി നടക്കുകയും മലബന്ധം കുടൽപ്പുണ്ണ് തുടങ്ങിയവയെ തടയുകയും ചെയ്യുന്നു. ആൻറി ഓക്സിഡൻസിന്റെ സാന്നിധ്യം ചർമത്തിന് തിളക്കം നൽകാനും അതുവഴി യൗവനം നിലനിർത്താനും സഹായിക്കുന്നു.

മറ്റു ഭക്ഷണങ്ങളിൽ നിന്നും അധികം ലഭിക്കാത്ത B6,B12 എന്നീ വിറ്റാമിനുകൾ പഴങ്കഞ്ഞിയില് ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ ഹൈപ്പർ ടെൻഷൻ എന്നിവ കുറയ്ക്കാനും പഴങ്കഞ്ഞി ഉത്തമമാണ്. പഴങ്കഞ്ഞി യിൽ മാംഗനീസ് സാന്നിധ്യം ഏതാണ്ട് 80 ശതമാനമാണ്. നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പിനെ വിഘടിപ്പിക്കാൻ ഈ മൂലകം വളരെ അത്യാവശ്യമാണ്. അതുപോലെതന്നെ എല്ലിന് ബലം നൽകുന്ന മഗ്നീഷ്യവും പഴങ്കഞ്ഞിയിലുണ്ട്. ചെറിയ ഉള്ളി ചതച്ചിട്ട പഴങ്കഞ്ഞി വെള്ളം വേനൽക്കാലത്ത് കുടിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല പാനീയമായി അറിയപ്പെടുന്നു.ശരീരത്തിനെ തണുപ്പിക്കാനും കുളിർമ്മ പകരാനും വേനൽക്കാലത്ത് ഇത് കുടിക്കാൻ പുതിയ തലമുറ പഠിക്കേണ്ടിയിരിക്കുന്നു

English Summary: Porridge is good for health
Published on: 16 December 2020, 07:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now