Updated on: 15 July, 2024 11:55 PM IST
Possible health issues due to late dinner

കഴിക്കുന്ന ഭക്ഷണത്തിൻറെ ഗുണവും അളവും രീതിയും പോലെ തന്നെ അത് കഴിക്കുന്ന സമയവും പ്രധാനമാണ്. മാത്രമല്ല, വൈകി രാത്രി ഭക്ഷണം കഴിയ്ക്കുന്നത് വരുത്തുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ആ പ്രശ്‌നങ്ങളെ കുറിച്ചാണ് ഇവിടെ വിശദികരിക്കുന്നത്.

* നേരത്തെയുള്ള അത്താഴം, തടിയും വയറും കുറയ്ക്കുന്നു.  അത്താഴം വൈകി കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ അപചയ പ്രക്രിയ നേരാംവണ്ണം നടക്കുന്നില്ല. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. പ്രത്യേകിച്ചും വയര്‍ ഭാഗത്ത്. ഇത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കും.

* വൈകി അത്താഴം ദഹനം മെല്ലെയാകും. ഇത് വയറിന് ഗ്യാസ്, അസിഡിറ്റി പോലുളള അസ്വസ്ഥതകളും ഉണ്ടാക്കും.

* ദഹന പ്രശ്‌നങ്ങൾ കാരണം ശരിയായ ഉറക്കം ലഭിക്കാതെ പോകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് നേരത്തെയുള്ള അത്താഴം. ഉറങ്ങുന്നതിന് രണ്ടു മൂന്ന് മണിക്കൂര്‍ മുന്‍പായെങ്കിലും അത്താഴം കഴിച്ചിരിക്കണം.

* നിങ്ങൾ വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി ശരിയായി കത്തുകയില്ല. പകരം അവയെ ട്രൈഗ്ലിസറൈഡുകളായി പരിവർത്തനം ചെയ്യുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഒരു വ്യക്തിയെ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ ഇരയാക്കുന്നു. കൃത്യസമയത്ത് അത്താഴം കഴിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ഹൃദയ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.

* ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. വൈകി അത്താഴം കഴിക്കുമ്പോൾ, ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ഇവ ഗ്ലൂക്കോസായി മാറ്റുന്നതിനുള്ള   സമയം ലഭിക്കാതെ പോകുന്നു. ഇത് പ്രമേഹരോഗത്തിന് വഴിയൊരുക്കുന്നു.

English Summary: Possible consequences of late dinner
Published on: 15 July 2024, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now