Updated on: 9 June, 2023 10:57 AM IST
Protection from diseases is necessary during rainy season; what to eat

ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് നിന്നും ചെറിയൊരു ആശ്വാസമാണ് മഴക്കാലമെങ്കിലും ഇത് പനിയുടേയും ജലദോഷത്തിൻ്റേയും മറ്റ് പല രോഗങ്ങളുടേയും സമയം കൂടിയാണ്. അമിതമായി ഈർപ്പമുള്ള സീസൺ വിവിധ ബാക്ടീരിയ, ഫംഗസ് അണുബാധകൾ വർധിപ്പിക്കുന്നതിനും കാരണമാകുന്നു, ഇത് ആരോഗ്യത്തിനേയും ബാധിക്കുന്നു.

ഈ മഴക്കാലത്ത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണ പദാർത്ഥങ്ങളാണ് ഇവിടെ പറയുന്നത്.

വെളുത്തുള്ളിയും ഇഞ്ചിയും

വെളുത്തുള്ളി: വെളുത്തുള്ളിയിലെ അലിസിൻ എന്ന പ്രകൃതിദത്ത രാസ ഘടകത്തിന് അതിശയകരമായ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഇഞ്ചി: ഇഞ്ചിയിലെ അത്ഭുതകരമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അണുബാധയ്ക്കുള്ള സാധ്യതയെ അകറ്റി നിർത്താൻ മികച്ചതാണ്. അതിനാൽ, ഈ മഴക്കാലത്ത് ആരോഗ്യം നിലനിർത്താൻ പതിവായി ഇഞ്ചി ചായ കുടിക്കുനന്ത് നല്ലതാണ്.

പ്രോബയോട്ടിക്സും മഞ്ഞളും

പ്രോബയോട്ടിക്സ്: പ്രോബയോട്ടിക്സിലെ 'നല്ല ബാക്ടീരിയയും' തൈര് പോലുള്ള പ്രകൃതിദത്ത സ്രോതസ്സുകളും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അതുവഴി മഴക്കാലത്ത് അണുബാധകളെ ചെറുക്കാനുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മഞ്ഞൾ: മഞ്ഞളിന്റെ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും, അങ്ങനെ അസുഖം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. കറികളിലോ അല്ലെങ്കിൽ മഞ്ഞൾ ചായയോ ആക്കി കുടിക്കാവുന്നതാണ്.

കൂൺ, സിട്രസ്

കൂൺ: ഉയർന്ന സെലിനിയം, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയും അവശ്യ വിറ്റാമിൻ ഡിയും അടങ്ങിയ കൂൺ പ്രതിരോധശേഷി വർധിപ്പിക്കാനും മഴക്കാലത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

സിട്രസ്: ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. കൂടാതെ, അവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മഴക്കാലത്ത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് സഹായിക്കും.

കഴിക്കുന്നതും ഒഴിവാക്കേണ്ടതുമായ മറ്റ് ഭക്ഷണങ്ങൾ

മഴക്കാലത്ത് കൂടുതൽ പഴവർഗ്ഗങ്ങൾ ( മാതളനാരങ്ങ, മാമ്പഴം, പേരക്ക, ആപ്പിൾ), ബീറ്റ്റൂട്ട്, പരിപ്പ്, ഗോതമ്പ്, ആവിയിൽ വേവിച്ച പച്ചക്കറി സാലഡുകൾ എന്നിവ ഉൾപ്പെടുത്തുക.

ഇല പച്ചക്കറികൾ, ഐസ്ക്രീം പോലുള്ള ഫ്രോസൺ ഭക്ഷണങ്ങൾ, അസംസ്കൃത പച്ചക്കറികൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കൂടാതെ, നിർജ്ജലീകരണ സാധ്യത കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: തലവേദനയ്ക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Protection from diseases is necessary during rainy season; what to eat
Published on: 09 June 2023, 10:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now