Updated on: 13 October, 2023 4:16 PM IST
Ragi to control diabetes and increase breast milk

പൊതുവേ ആരോഗ്യഗുണത്തിൽ മുൻപന്തിയിലാണ് മില്ലറ്റ് ഭക്ഷണങ്ങൾ അധവാ ചെറുധാന്യങ്ങൾ... ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒന്നാണ് റാഗി. ഇത് വളരെ പോഷകഗുണമുള്ളതും അതിശയകരമായ ആരോഗ്യ ഗുണങ്ങളുള്ളതുമാണ്. കുഞ്ഞുങ്ങൾ മുതൽ പ്രമേഹ രോഗികൾ വരെ റാഗി സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

റാഗിയിലെ ആരോഗ്യ ഗുണങ്ങൾ

1. കുഞ്ഞുങ്ങൾക്ക് റാഗി

കുഞ്ഞുങ്ങൾക്ക് റാഗി നൽകുന്നത് വളരെ ആരോഗ്യകരമാണ്. റാഗി കഞ്ഞി കുട്ടികൾക്ക് നൽകുന്നത് കുട്ടികൾക്ക് പോഷക ഗുണമുണ്ടാകുന്നതിന് സഹായിക്കുന്നു. നാരുകൾ കൂടുതലായതിനാൽ കുട്ടികളിലെ മലബന്ധം തടയുന്നതിന് സഹായിക്കുന്നു.

2. ശരീരഭാരം കുറയ്ക്കുന്നതിന്

ശരീരഭാരം കുറയ്ക്കുന്നതിന് കലോറി കുറഞ്ഞതും ഉയർന്ന പോഷകമൂല്യമുള്ളതും ഉയർന്ന സംതൃപ്തിയുള്ളതുമായ ഏത് ഭക്ഷണവും വളരെ നല്ലതാണ്. മാത്രമല്ല വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അരിയിലും, ധാന്യങ്ങളിലും ഉള്ളതിനേക്കാൾ നാരുകൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്.

3. പ്രോട്ടീൻ

റാഗിയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ മസിലെല്ലാം സ്ട്രോംഗ് ആയിരിക്കാൻ പ്രോട്ടീൻ സഹായിക്കുന്നു, അതിനാൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

4. മുടി വളർച്ചയെ സഹായിക്കുന്നു

മുടി കൊഴിച്ചിൽ തടയുന്നതിന് റാഗി കഴിക്കുന്നത് തടയാം. മാത്രമല്ല റാഗി നല്ല ഉള്ളോട് കൂടി വളരുന്നതിനും റാഗി നല്ലതാണ്. അതിന് കാരണം റാഗിയിൽ കെരാറ്റിൻ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് കൊണ്ടാണ്. മാത്രമല്ല മുടി നരയ്ക്കാതെ ഇരിക്കാനും നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും സഹായിക്കുന്നു.

5. മുലപ്പാൽ കൂട്ടുന്നതിന്

പച്ച റാഗി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്, ഇത് മുലപ്പാൽ കൂട്ടുന്നതിന് സഹായിക്കുന്നു.രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടുന്നതിന് പച്ച റാഗി കഴിക്കുന്നത് കൊണ്ട് സാധിക്കും. അത്കൊണ്ട് തന്നെ ഗർഭിണികളോ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകളും റാഗി കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല മുലപ്പാൽ വർധിപ്പിക്കുന്നതിനും നല്ലതാണ്.

6. പ്രമേഹത്തിനെ നിയന്ത്രിക്കുന്നതിന്

പ്രമേഹത്തിനെ നിയന്ത്രിക്കുന്നതിന് റാഗി വളരെ നല്ലതാണ്, ഫിംഗർ മില്ലറ്റിൽ ഉയർന്ന കലോറിയും തൽക്ഷണ ഊർജം നൽകുന്ന കാർബോഹൈഡ്രേറ്റും ഉണ്ടെങ്കിലും, ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്ന ഫൈറ്റേറ്റ്സ്, ടാന്നിൻസ്, പോളിഫെനോൾസ് - സസ്യ രാസവസ്തുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവരിൽ ഉയർന്ന രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു,

7. അനീമിയ ചികിത്സിക്കുന്നു

ഇരുമ്പിന്റെ കുറവ് വിളർച്ച ഓരോ വർഷവും എണ്ണമറ്റ ഇന്ത്യൻ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്നു, ഇത് അമിതമായ ക്ഷീണത്തിനും കുറഞ്ഞ ഉൽപാദനക്ഷമതയ്ക്കും കാരണമാകുന്നു. രക്തത്തിൽ കുറഞ്ഞ ഹീമോഗ്ലോബിന്റെ അളവ് അനുഭവപ്പെടുന്ന ആളുകൾക്ക് ഒരു അനുഗ്രഹമായി വർത്തിക്കുന്ന റാഗി ഇരുമ്പിന്റെ ശക്തികേന്ദ്രമാണ്, അങ്ങനെ വിളർച്ചയെ ഫലപ്രദമായി ചികിത്സിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

English Summary: Ragi to control diabetes and increase breast milk
Published on: 13 October 2023, 03:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now