Updated on: 8 February, 2022 4:04 PM IST
മുഖം മിനുക്കാൻ ഉണക്കമുന്തിരി മതി

ഡ്രൈ ഫ്രൂട്ട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പല തരത്തിലാണ് ഗുണങ്ങൾ. ശരീരത്തിലേക്ക് പോഷകങ്ങൾ എത്തിക്കാനായി ഇവ ദിവസേന കഴിയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധരും നിർദേശിക്കുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉണക്കമുന്തിരി (Raisins).

ഇടയ്ക്കിടെ വിശപ്പില്ലെങ്കിലും എന്തെങ്കിലും കഴിയ്ക്കാൻ തോന്നിയാലും ഉണക്കമുന്തിരി തെരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും. അതായത്, വെറുതെ കഴിയ്ക്കാൻ പോലും ഇവ ശരീരത്തിന് നല്ലതാണെന്ന് അർഥം. രക്ത സമ്മർദം, കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും ഉണക്കുമുന്തിരി ഉത്തമമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിഷമില്ലാത്ത മുന്തിരി ഇനി നിങ്ങളുടെ വീട്ടുവളപ്പിലും…

ഇതുപോലെ നിങ്ങൾക്കറിയാത്ത ഒരുപാട് ഗുണങ്ങളുള്ള ഉണക്കമുന്തിരിയെ കൂടുതൽ പരിചയപ്പെട്ടാൽ, ആരോഗ്യകരമായ ജീവിതശൈലി നിങ്ങൾക്കും പിന്തുടരാം.

ഉണക്കമുന്തിരിയുടെ ഗുണങ്ങൾ (Benefits Of Raisins)

  • ശക്തിയുള്ള എല്ലുകൾ

എല്ലുകൾക്ക് ശക്തി നൽകുന്നതിന് ഉണക്കമുന്തിരി മികച്ച ഉപായമാണ്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ, എല്ലുകളുടെ ശക്തിയും ശേഷിയും വർധിപ്പിക്കുന്നു. ഉണക്കമുന്തിയിലെ പൊട്ടാസ്യത്തിന്റെ അളവും എല്ലുകൾക്ക് ബലമേകും. ഇതിലെ ഓസ്റ്റിയോപൊറോസിസിന്റെ സാന്നിധ്യം രോഗപ്രതിരോധശേഷിയ്ക്കും സഹായിക്കുന്നു.

  • മുടിയഴകിന് ഉണക്കമുന്തിരി

ഉണക്ക മുന്തിരിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ശരീരത്തിന് വളരെ പ്രയോജനകരമാണ്. ഭക്ഷണത്തിലെ ധാതുക്കളെ വേഗത്തിൽ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നു. ഇത് മുടികൊഴിച്ചിൽ തടഞ്ഞ് മുടിയുടെ വളർച്ചയും ശക്തിയും വർധിപ്പിക്കുന്നു.

  • രക്ത സമ്മർദം നിയന്ത്രിക്കും

ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, രക്തത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് രക്തക്കുറവ് ഉണ്ടാകാതെ ശരീരത്തിനെ പ്രതിരോധിക്കും.

  • കൊളസ്ട്രോൾ നിയന്ത്രിക്കും

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളെസ്ട്രോൾ ഗണ്യമായി കുറയ്ക്കാൻ ഉണക്കമുന്തിരി സഹായിക്കും. ഇത് ആർത്തവം കൊണ്ടുള്ള വേദന കുറയ്ക്കാനും ഉതകുന്നതാണ്. കൂടാതെ, നെഞ്ചെരിച്ചിൽ കുറയ്ക്കാനും ഇവ സഹായകരമാണ്.

  • ചർമം തിളങ്ങാൻ ഉണക്കമുന്തിരി

ചർമത്തെ മിനുസമുള്ളതാക്കാൻ ഉണക്കമുന്തിരി പ്രയോജനം ചെയ്യും. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ സാന്നിധ്യവും ചര്‍മത്തെ സുഖപ്പെടുത്താനും മലിനീകരണത്തിലൂടെയും മറ്റും മുഖത്തിനുണ്ടാകുന്ന അഴുക്കുകളും നീക്കം ചെയ്യുന്നതിനും സഹായിക്കും. ഇത് ദിവസേന കഴിക്കുക മാത്രമല്ല, ഫേസ്പാക്ക് പോലെ മുഖത്ത് തേയ്ക്കുന്നതിനും ഉപകരിക്കും.

വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമാണ് ഉണക്കമുന്തിരി. രാത്രിയിൽ കുറച്ച് ഉണക്കമുന്തിരി വെള്ളത്തിൽ മുക്കി വച്ച ശേഷം രാവിലെ കഴിക്കുന്നത് പതിന്മടങ്ങ് ഫലം നൽകും. രാവിലെ ഉണർന്നതിന് ശേഷം നനഞ്ഞ ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ ദഹനവ്യവസ്ഥയെയും മെച്ചപ്പെടുത്താനാകും.

  • ക്യാൻസറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെതിരെ പ്രവർത്തിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ടോക്‌സിഡന്റ് ഉണക്ക മുന്തിരികളിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലുള്ള ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുകയും ക്യാന്‍സറിലേക്ക് നയിക്കുന്ന അസ്വാഭാവികമായ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും സഹായിക്കുന്നു.
ഇതിന് പുറമെ, പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ശമിപ്പിക്കാനും സാധിക്കും.

English Summary: Raisins Also Known Dried Grapes Good For Glowing Skin
Published on: 04 February 2022, 02:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now