പൈൽസ് കൊണ്ട് മാത്രമല്ല മലത്തില്‍ രക്തം കാണുന്നത്. വേറെയും പല രോഗങ്ങളുടെ ലക്ഷണമാണ് മലത്തിൽ രക്തം പോകുന്നത്. പരിശോധനയ്ക്ക് ശേഷം ആവശ്യമായ ചികിത്സ ചെയ്യേണ്ടത് അത്യാവശ്യമാണ്.
മലത്തിലൂടെ രക്തം പോകുന്നതിന് പൈല്‍സ് പ്രധാന കാരണം തന്നെയാണ്. ഇതിന് ഇന്റേര്‍ണല്‍ പൈല്‍സ്, എക്‌സ്‌ടേര്‍ണല്‍ പൈല്‍സ് എന്ന രണ്ടവസ്ഥയുണ്ട്. പൈല്‍സ് കൂടുതലായ അവസ്ഥയിലാണ് എക്‌സേര്‍ണല്‍ പൈല്‍സ് എന്നു പറയുന്നത്. മലദ്വാരത്തിന് പുറത്ത് രക്തക്കുഴലുകള്‍ വീര്‍ത്തു വരാം. വേറെ എന്തൊക്കെ രോഗങ്ങൾ കൊണ്ട് മലത്തിൽ രക്തം പോകാനിടയാകുന്നുവെന്ന് നോക്കാം.
ഡൈവെര്‍ട്ടിക്കുലേസ് എന്ന അസുഖം മൂലവും മലത്തിൽ രക്തം പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് മധ്യവയസിനു ശേഷമാണ് ഉണ്ടാകുന്നതാണ്. മലം നേര്‍ത്തു വരിക, മലം പോകാന്‍ ബുദ്ധിമുട്ട്, വയറുവേദന, മലത്തില്‍ രക്തം എന്നിവ ഇതിന് ലക്ഷണായി വരുന്നു. വന്‍കുടലില്‍ വരുന്ന ചെറിയ നീര്‍ക്കെട്ടാണ് ഇതിന് കാരണമായി വരുന്നത്. കൊളോണോസ്‌കോപി വഴി ഇതു കണ്ടെത്താം. ചില മരുന്നുകള്‍, പുകവലി, അമിത വണ്ണം, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിന് കാരണമാകാം. വന്‍കുടലിന് വരുന്ന ഇന്‍ഫെക്ഷനുകള്‍ വന്‍കുടലിന് നീര്‍ക്കെട്ടുണ്ടാക്കും. കുടലിലെ മിനുസമുളള ഭാഗത്ത് ഇത് മുറിവുണ്ടാക്കി മലത്തിലൂടെ രക്തം പോകും. അള്‍സറൈറ്റിസ് കൊളൈറ്റിസ് എന്ന അവസ്ഥ കാരണവും മലത്തില്‍ രക്തം കാണും. കുടലില്‍ പതിവായി വ്രണങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.
കുടലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന വിരകള്‍ കാരണവും ഈ അവസ്ഥയുണ്ടാകും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരത്തില്‍ മലത്തില്‍ രക്തം കാണുകയെങ്കില്‍ വിരശല്യം കാരണമാകും. ഇടയ്ക്കിടെ കുട്ടികള്‍ക്കുണ്ടാകുന്ന വയറു വേദന, വിളര്‍ച്ച, മനം പിരട്ടല്‍ എന്നിവ ഇതിനു ലക്ഷണമായി വരാം. ഈ വിരകള്‍ കൂടുതലായാല്‍ ഇവ കുടലില്‍ മുറിവുകള്‍ ഉണ്ടാക്കി ഈ രക്തം മലത്തിലൂടെ പുറത്തേയ്ക്കു വരുന്ന അവസ്ഥയുമുണ്ടാകാം.
ഫിഷര്‍ എന്ന അവസ്ഥ കാരണവും മലത്തില്‍ രക്തമുണ്ടാകും. മലം വല്ലാതെ മുറുകിപ്പോകുന്ന അവസ്ഥകളില്‍ മലദ്വരം വികസിയ്ക്കുമ്പോള്‍ ചെറിയ വിണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ഇതാണ് ഫിഷര്‍ എന്ന അവസ്ഥ. ഇതിനാല്‍ അസഹ്യമായ വേദനയും മലത്തിൽ രക്തവുമെല്ലാം കാണപ്പെടും.
പെപ്റ്റിക് അള്‍സര്‍ എന്ന അവസ്ഥയിലും ഇതുണ്ടാകാം. ദഹനക്കേട്, അമിത ക്ഷീണം, കൈ വിറയല്‍, ഭക്ഷണം കഴിച്ചാല്‍ ഓക്കാനം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി വരാം. ഇതു പോലെ ഈസോഫേഗല്‍ വേരിയേസിസ് എന്ന അവസ്ഥ കൊണ്ട് ഇതുണ്ടാകാം. അന്നനാളത്തെയാണ് ഇത് ബാധിക്കുന്നത്. ഈ ഭാഗത്തെ രക്തക്കുഴലുകള്‍ പൊട്ടുന്ന അവസ്ഥയാണിത്. മലം കറുത്ത നിറത്തിലുള്ളതാകാൻ ഇടയാകുന്നു. വന്‍കുടലില്‍ വരുന്ന ചില ചെറിയ കുമിളകള്‍ ഇതിന് കാരണമാകും. ക്യാന്‍സര്‍ രോഗങ്ങളുടെ ലക്ഷണം കൂടിയാണ് മലത്തിൽ രക്തം പോകുന്നത്. ഇത് ഫ്രഷ് ബ്ലഡ് രൂപത്തിലാണ് പോകുക. മലം പോയാലും ഇടയ്ക്കിടെ ഈ ഭാഗത്ത് രക്തമുണ്ടാകാം. പ്രത്യേകിച്ചും വന്‍കുടല്‍ ക്യാന്‍സര്‍ ആണെങ്കില്‍.