പഴം പുഴുങ്ങിയ വെള്ളം കുടിച്ചിട്ടുണ്ടോ? നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് പുഴുങ്ങിയ പഴത്തെക്കാൾ ഗുണങ്ങൾ തരുന്നതാണ് പഴം പുഴുങ്ങിയ വെള്ളം. പഴം പുഴുങ്ങിയതിനുശേഷം പുറത്തേക്ക് വലിച്ചെറിയുന്ന ഈ വെള്ളം ആരോഗ്യജീവിതത്തിന് വളരെ നല്ലതാണ്.
പഴം കഴിക്കുന്ന അതെ രീതിയിലുള്ള ഗുണങ്ങൾ തന്നെയാണ് പഴം പുഴുങ്ങിയ വെള്ളത്തിനും. കാരണം പഴത്തിലെ സത്ത് മുഴുവനായും ആ വെള്ളം ആഗിരണം ചെയ്തിരിക്കുന്നു. ദിവസവും വെറും വയറ്റിൽ അതിരാവിലെ തന്നെ പഴം പുഴുങ്ങിയ വെള്ളം കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും അമിതവണ്ണത്തെ തടയുവാനും ഗുണപ്രദമാണ്.
Banana tea is made from bananas, hot water, and sometimes cinnamon or honey. It provides antioxidants, potassium, and magnesium, which may support heart health, aid sleep, and prevent bloating.
പോഷകാംശങ്ങൾ ഏറെയുള്ള പഴം പുഴുങ്ങിയ വെള്ളം
പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു പഴം കഴുകിയ വെള്ളത്തിൽ. ഇതുകൂടാതെ ജീവകങ്ങൾ ആയ A,B6, B12, C എന്നിവയും ഈ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. ഈ വെള്ളം ഹൃദയത്തിൻറെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നു. ഇത് കഴിക്കുന്നത് വഴി ശരീരത്തിനും മനസ്സിനും നവോന്മേഷം ഉണ്ടാകുന്നു. രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ വെള്ളം കുടിക്കുന്നവർക്ക് സുഖനിദ്ര ആണ് ഫലം. ഉറക്കമില്ലായ്മ എന്ന പ്രശ്നം അനുഭവിക്കുന്നവർ ഈ മാർഗം സ്വീകരിക്കുന്നതു ഗുണം ചെയ്യും. ഇതുകൂടാതെ പഴത്തിന്റെ തൊലിയിട്ടു തിളപ്പിച്ച വെള്ളം വേദന സംഹാരിയായി പോലും പ്രവർത്തിക്കുന്നു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും നല്ലതാണ്. ഈ വെള്ളത്തിൽ ഫൈബർ കൂടുതലായി അടങ്ങിയിരിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഈ വെള്ളം പരിഹാരമാർഗമാണ്. ഈ വെള്ളത്തിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് നല്ലതാണ്. ഇതുകൂടാതെ രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രണ വിധേയമാക്കാനും ഈ വെള്ളത്തിൻറെ സാധിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുവാൻ ഇതിലും മികച്ച പ്രതിവിധിയില്ല.
കൂടാതെ പേശികളുടെ ബലം വർദ്ധിപ്പിക്കാനും മാനസികസമ്മർദ്ദം കുറയ്ക്കുവാനും പഴം പുഴുങ്ങിയ വെള്ളം കുടിക്കുന്നതു മൂലം സാധിക്കുന്നു. ഈ വെള്ളം നേത്രാ ആരോഗ്യത്തിന് മികച്ചതാണ് കാരണം പഴത്തിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. ഇത്രയും ആരോഗ്യഗുണങ്ങൾ നൽകുന്ന പുഴുങ്ങിയ വെള്ളം ഇനി ആരും വലിച്ചെറിയരുത്.