എളുപ്പത്തിൽ ഉണ്ടാക്കാമെന്നുള്ളതുകൊണ്ട് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനായി നമ്മളെല്ലാം തെരഞ്ഞെടുക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് ബ്രഡ്. ബ്രഡ് കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. ബ്രഡ് ഓംലറ്റ്, ബ്രഡ് ബട്ടർ, ബ്രഡ് സാൻഡ്‌വിച്ച് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവങ്ങളാണ്. ഇതില്‍ കാർബോഹൈഡ്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുണ്ട്. നമുക്കാവശ്യമായ എനർജിയും ബ്രഡ് തരും. എന്നാൽ ഇതിൽ കാര്യമായ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല.
ബന്ധപ്പെട്ട വാർത്തകൾ: വിവിധ തരത്തിലുള്ള ബ്രഡ് ഉണ്ടാക്കി നോക്കാം
- ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ്. വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ഇത് അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ബ്രഡ് ഇങ്ങനെ തയ്യാറാക്കി നോക്കൂ.. തീർച്ചയായും ഇഷ്ടപ്പെടും
- കൂടാതെ, നിങ്ങൾ കഴിക്കുന്ന ബ്രഡ് ഏതു തരം എന്നതും പരിശോധിക്കേണ്ടതുണ്ട്. വൈറ്റ് ബ്രെഡിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ് ഒപ്പം, വൈറ്റ് ബ്രഡിന്‍റെ ഗ്ലൈസെമിക് ഇൻഡക്‌സ് (glycemic index - GI) ഉയർന്നതുമാണ്. ഇത് നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് ക്രമേണ പൊണ്ണത്തടിയിലേയ്ക്കും നയിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പൊണ്ണത്തടി കുറക്കുവാൻ കറുകപ്പട്ട
- അമിതമായി ബ്രഡ് കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കാം. വെറും വയറ്റിൽ ബ്രഡ് കഴിക്കുന്നത് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ക്രമേണ ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കും.
- ബ്രെഡിൽ അടങ്ങിയിരിക്കുന്ന സിമ്പിള്‍ കാർബോഹൈഡ്രേറ്റ് മലബന്ധത്തിന് കാരണമാകുകയും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കുയും ചെയ്യും. അതിനാല്‍, രാവിലെ ബ്രഡ് കഴിക്കുന്നത് ഒഴിവാക്കുക. ആദ്യം എന്തെങ്കിലും ലഘുവായി കഴിക്കുക, അതിനുശേഷം ബ്രഡ് കഴിയ്ക്കാം. രാവിലെ വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാം.
- വൈറ്റ് ബ്രഡിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇതും അസ്വസ്ഥത ഉണ്ടാക്കാം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.