ഓഫീസിൽ ജോലി ചെയ്യുന്നവരാണെങ്കിലും വർക്ക് ഫ്രം ഹോം ആണെങ്കിലും കൂടുതൽ പേരും കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണ്. ദിവസം മുഴുവൻ കമ്പ്യൂട്ടറിൻ്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നതുകൊണ്ട് ഇത്തരക്കാർക്ക് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. നടുവേദന, കഴുത്ത് വേദന, കൈ വേദന തുടങ്ങിയ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ, മൌസ് പിടിച്ച് ജോലി ചെയ്യുന്നത് കൊണ്ട് മറ്റ് ചില പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
- എപ്പോഴും കൈവിരലുകൾ കമ്പ്യൂട്ടർ മൗസിലും കൈകൾ മേശപ്പുറത്തും വച്ച് ജോലി ചെയ്യുന്നതുകൊണ്ട് ഇവരുടെ വലത് കൈത്തണ്ടയിൽ മർദ്ദം ഉണ്ടാകുകയും ചർമ്മത്തിന്റെ നിറം കറുപ്പ് നിറമാവുകയും ചെയ്യും. പരമാവധി കൈ ഉയർത്തി മൗസ് പിടിക്കുന്നത് നല്ലതാണ്.
- കൈ ചലിപ്പിക്കാതെ എപ്പോഴും മൗസിൽ വച്ച് ജോലി ചെയ്യുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. അതുപോലെ കൈമുട്ട് കസേരിയൽ വച്ച് വേണം ജോലി ചെയ്യേണ്ടത്. അല്ലാത്തപക്ഷം കൈകൾക്ക് വേദനയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ദീർഘനേരം കൈയിൽ മൗസ് പിടിക്കുന്നത് വേദനയ്ക്ക് കാരണമാകും. കൈത്തണ്ടയിൽ വേദനയും സമ്മർദ്ദവും ഉണ്ടാക്കാൻ ഇതൊരു കാരണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കഴുത്ത് വേദനയോ? ആശ്വാസം ലഭിക്കുന്നതിനായി ചില വീട്ടുവൈദ്യങ്ങളിതാ!
- മറ്റൊരു പ്രധാന പ്രശ്നമാണ് കഴുത്തിലും തോളിലുമുണ്ടാകുന്ന വേദന. മൗസ് ഉപയോഗിക്കുമ്പോളും ഈ വേദനകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായ മൗസിൻ്റെ ഉപയോഗം സമ്മർദ്ദത്തിലേക്ക് നയിക്കുകയും വേദന കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മൗസും ലാപ്പ് ടോപ്പും ഉപയോഗിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ കഴുത്ത് വശങ്ങളിലേക്ക് തിരിക്കാനും തോളുകൾ സ്ട്രെച്ച് ചെയ്യാനും ശ്രമിക്കുക. അതുപോലെ പേശികൾക്ക് അയവ് കിട്ടാൻ ഇത് സഹായിക്കും.