Updated on: 28 November, 2023 4:41 PM IST
Relief from dandruff; Only vetiver is enough

സുഗന്ധമുള്ള പുല്ലാണ് രാമച്ചം. ഇതൊരു ആയുർവേദ സസ്യമാണ്. തണുപ്പിനും മറ്റ് ഗുണങ്ങൾക്കും പേര് കിട്ടിയതാണ് രാമച്ചം. അവശ്യ എണ്ണകൾ, സത്ത്, വെള്ളം എന്നിവ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഉപയോഗപ്രദമാണ്, വിവിധ മെഡിക്കൽ അവസ്ഥകളെ കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

രാമച്ചത്തിൻ്റെ പ്രധാന ആരോഗ്യഗുണങ്ങളെന്തൊക്കെ?

മുഖക്കുരു തടയുന്നു

ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നതിനാൽ മുഖക്കുരു, മുഖക്കുരു മൂലമുള്ള പാടുകൾ എന്നിവയ്ക്ക് രാമച്ചം വളരെ നല്ലതാണ്. ഇത് പാടുകൾ, തിണർപ്പ്, കുമിളകൾ എന്നിവ കുറയ്ക്കുന്നതിനും ചർമ്മത്തെ വിഷവസ്തുക്കളിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. ഒരു ചെറിയ പഞ്ഞിയിൽ കുറച്ച് തുള്ളി രാമച്ചത്തിൻ്റെ ഓയിലും ടീ ട്രീ ഓയിലും ചേർത്ത് ബാധിത പ്രദേശത്ത് പുരട്ടാം.

ക്ഷീണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു

നിങ്ങൾ മാനസികമായി ക്ഷീണിതനാണെങ്കിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ രാമച്ചം ചേർക്കാൻ ശ്രമിക്കുക. 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, ഈ പ്രകൃതിദത്ത ഘടകം വൈജ്ഞാനിക പ്രവർത്തനവും ജാഗ്രതയും ഫലപ്രദമായി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

താരനിൽ നിന്ന് ആശ്വാസം

രാമച്ചത്തിൻ്റെ അവശ്യ എണ്ണയിൽ ശക്തമായ ആന്റി-മൈക്രോബയൽ ഗുണങ്ങൾ നിറഞ്ഞിരിക്കുന്നു, ഇത് നിങ്ങളുടെ രോമകൂപങ്ങളിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും അതിനെ പോഷിപ്പിക്കുകയും താരനും വരൾച്ചയും അകറ്റി നിർത്തുകയും ചെയ്യുന്നു. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ബദാം ഓയിലും രാമച്ചത്തിൻ്റെ അവശ്യ എണ്ണയും ചേർത്ത് മസാജ് ചെയ്യുക. ​

നന്നായി ഉറങ്ങാൻ സഹായിക്കുന്നു

രാമച്ചത്തിൻ്റെ മറ്റൊരു ഉപയോഗം നിങ്ങളെ നന്നായി ഉറങ്ങുന്നതിന് സഹായിക്കുന്നു, അതിന് കാരണം നാഡീവ്യവസ്ഥയെ ശമിപ്പിക്കുകയും ഉത്കണ്ഠയോ സമ്മർദ്ദമോ ഇല്ലാതാക്കുകയും ചെയ്യുന്ന രാമച്ചത്തിൻ്റെ ഗുണങ്ങളാണ്.

English Summary: Relief from dandruff; Only vetiver is enough
Published on: 28 November 2023, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now