Updated on: 9 July, 2021 7:01 PM IST
തെച്ചിപ്പൂ

തെച്ചിപ്പൂ, ചെത്തിപ്പൂ എന്നൊക്കെ അറിയപ്പെടുന്ന ഈ പൂ നമ്മുടെ വീട്ടുമുറ്റത്തു സുലഭമായവയാണ്. പൂജകളില്‍ പ്രധാനിയാണ് ഈ പൂവ്. പൂജയ്ക്കു മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണിത്. ചര്‍മത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈ പ്രത്യേക പൂ. സ്ത്രീകളുടെ പല രോഗങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നു കൂടിയാണ് ഇത്.

ഡയബെറ്റിസിന്

ഡയബെറ്റിസിന് മരുന്നാക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ഇതിന്റെ ഉണങ്ങിയ പൂവിട്ട വെള്ളം കുടിയ്ക്കാം. ഇതു പൊടിച്ചു കഴിയ്ക്കാം. ഇതെല്ലാം തന്നെ പ്രമേഹത്തിനു നല്ലൊരു മരുന്നാണ്. ഇത് വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കു നല്ലൊരു മരുന്നാണ്. ഇതിന്റെ പൂ ചതച്ചിട്ടു വെള്ളം കുടിയ്ക്കാം. ഇതിന്റെ തടി കൊണ്ടുണ്ടാക്കുന്ന പാനീയം പൈല്‍സിനുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ്

ആര്‍ത്തവ വേദനകള്‍ക്ക് 

തെച്ചിപ്പൂ ആര്‍ത്തവ വേദനകള്‍ക്കുള്ള നല്ലൊരു മരുന്നാണ്. എന്‍ഡോമെട്രിയത്തിന്റെ സങ്കോച വികാസങ്ങളെ സ്വാധീനിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഫൈബ്രോയ്ഡുകള്‍, സിസ്റ്റുകള്‍ എന്നിവയ്ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. യൂട്രസ് മസിലുകള്‍ക്ക് ഇത് നല്ലൊരു മരുന്നു കൂടിയാണ്. കിഡ്‌നി സ്റ്റോണില്‍ നിന്നും പരിഹാരം നല്‍കുന്ന ഒന്നാണ്. ഇത് കിഡ്‌നി സ്റ്റോണ്‍ കാരണമുണ്ടാകുന്ന വേദനയും തടയുന്നു.ഇതിന്റെ കുരു ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് കിഡ്‌നി സ്റ്റോണിന് മരുന്നാക്കാം.

വേദനസംഹാരി

വേദനസംഹാരി ഗുണം നല്‍കുന്ന ഒന്നാണ് ചെത്തിപ്പൂ. പല വേദനകള്‍ക്കും മരുന്നാണിത്. അനാള്‍ജിക് ഗുണങ്ങളുള്ള ഒന്നാണിത്. ഇതിനാല്‍ തന്നെവേദനയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് തെച്ചിപ്പൂ.സന്ധിവേദനകള്‍ക്കുളള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. ശരീരത്തിനുള്ളിലുണ്ടാകുന്ന രക്തപ്രവാഹവും ഹെമറേജുമെല്ലാം മാറ്റാന്‍ നല്ലൊരു മരുന്നാണിത്. ഇതിന്റെ പൂവു ചതച്ചിട്ട വെള്ളവും ഏറെ നല്ലതാണ്

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് 

പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. തെച്ചിപ്പൂ ഇട്ടു കാച്ചിയ വെളിച്ചെണ്ണ ചര്‍മത്തിലെ അലര്‍ജിയ്ക്ക് മരുന്നാണ്. ഫംഗല്‍, ബാക്ടീരിയില്‍ അണുബാധകള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. വയറ്റിലെ വിരകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വയര്‍ വീര്‍ക്കുന്നതു തടയാനും ഇത് ഏറെ നല്ലതാണ്.

ആയുര്‍വേദത്തില്‍ ഇതിന്റെ പൂവും കായും തടിയും വേരുമെല്ലാം തന്നെ മരുന്നായി ഉപയോഗിയ്ക്കുന്നുണ്ട്.

English Summary: Remedy for many ailments including diabetes
Published on: 09 July 2021, 06:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now