കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്‍ക്കും ഏറെയിഷ്ടമുളള പഴമാണ് ആപ്പിള്‍. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണേണ്ടെന്ന് പൊതുവെ പറയാറുമുണ്ട്.
എന്നാല്‍ ആപ്പിളിന്റെ കുരുവിന്റെ കാര്യം അതല്ല. ആപ്പിള്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ കുരു കളയാറില്ലെങ്കില്‍ ഇനിമുതല്‍ ശ്രദ്ധിച്ചോളൂ. കുരുവിലൂടെ വിഷമാണ് നിങ്ങളുടെ വയറ്റിലെത്തുക.
സാധാരണ ഒരു ആപ്പിളില്‍ പത്ത് കുരുവെങ്കിലും ഉണ്ടാകാറുണ്ട്. ആപ്പിളിന്റെ കുരുവിന്റെ എണ്ണം കൂടൂന്തോറും അപകടസാധ്യതയും ഏറെയാണ്. കുരു ചവച്ചരച്ച് കഴിക്കുന്നതുവഴി ദഹനരസവുമായിച്ചേര്‍ന്ന് സയനൈഡ് ഉത്പാദിപ്പിക്കാന്‍ ശേഷിയുളള അമിഗ്ഡലിന്‍ എന്ന പദാര്‍ത്ഥം ഉണ്ടാകുന്നു.
ഇതിലടങ്ങിയ സയനൈഡും ഷുഗറും ശരീരത്തില്‍ പ്രവേശിക്കുകയും പ്രവര്‍ത്തനത്തിന്റെ ഫലമായി ഹൈഡ്രജന്‍ സയനൈഡ് രൂപപ്പെടുകയും ചെയ്യും. മരണത്തിലേക്ക് വരെ നയിക്കാവുന്ന വിഷമാണിത്. ഒരു ഗ്രാം ആപ്പിള്‍ കുരു ചവയ്ക്കുന്നതില്‍ നിന്നു 0.06 മുതല്‍ .24 മില്ലി ഗ്രാം സയനൈഡ് ശരീരത്തില്‍ എത്തും. ഒരാളുടെ ശരീര ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് സയനൈഡ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക.
ഏറെ വീര്യമുളള വിഷമാണ് സയനൈഡ്. ആപ്പിള്‍ സീസണെത്തുമ്പോള്‍ ജ്യൂസും ഷെയ്ക്കുമെല്ലാം ഉണ്ടാക്കി കഴിക്കുന്നത് പലര്‍ക്കും ഇഷ്ടമുളള കാര്യമാണ്. എന്നാല്‍ കടകളില്‍ നിന്നെല്ലാം വാങ്ങിക്കഴിക്കുമ്പോള്‍ കുരു കളഞ്ഞിട്ടുണ്ടാകുമോയെന്ന് അറിയാനും പറ്റില്ല. വിഷാംശം ശരീരത്തിലെത്തിയാല്‍ തലകറക്കം, വയറുവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടായേക്കും.
അതിനാല്‍ കുഞ്ഞുങ്ങള്‍ക്കും മറ്റും ആപ്പിള്‍ കൊടുക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധ വേണം. കുരുവിന്റെ എണ്ണം കുറഞ്ഞാല്‍ പേടിക്കേണ്ട കാര്യമില്ല. എങ്കിലും കുരു മാറ്റിയശേഷം മാത്രം ആപ്പിള്‍ കഴിക്കാന്‍ എല്ലാവരും ശദ്ധിക്കണം. ഇനി അഥവാ ആപ്പിളിന്റെ കുരു ചവച്ചുപോയെങ്കില്‍ പേടിക്കുകയൊന്നും വേണ്ട. ഉടന്‍ തുപ്പിക്കളഞ്ഞശേഷം വായ നന്നായി കഴുകണം.