Updated on: 8 September, 2021 5:54 PM IST

ചിലര്‍ പാചകം ചെയ്യുമ്പോള്‍ നല്ല രുചിയായിരിക്കും, നമ്മള്‍ അതിനെ കൈപ്പുണ്യം എന്ന് വിളിക്കുന്നു. എന്നാല്‍ ഇറച്ചിയും മീനും പാകം ചെയ്യുമ്പോള്‍ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാല്‍ നല്ല രുചി കിട്ടും എന്ന് മാത്രമല്ല, ആരോഗ്യകരവുമാക്കാം. അടുക്കളവിദ്യകള്‍ ആരോഗ്യകരം കൂടിയാകുമ്പോള്‍ പാചകം പൂര്‍ണതയിലെത്തും. ഇറച്ചിയും മീനും മുട്ടയും തയ്യാറാക്കുമ്പോൾ ഉപകാരപ്പെടുന്ന ചില പൊടിക്കൈകള്‍ നോക്കാം.

ഇറച്ചിക്കറി തയ്യാറാക്കുമ്പോള്‍ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യദായകമാണ്. കാരണം പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ കുരുമുളകിന്റെ ഉപയോഗം മികച്ച പോംവഴിയാണ്. അതുപോലെതന്നെ കുറച്ചു വെളുത്തുള്ളി ചേര്‍ത്താല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം, തന്നെയുമല്ല വെളുത്തുളളി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. മാംസം തയാറാക്കുന്നതിന് മുന്‍പ് അരമണിക്കൂര്‍ നല്ല ചൂടുള്ള വെള്ളത്തിലിടുക. ഇങ്ങനെ ചെയ്താല്‍ മാംസത്തിനടിയിലുള്ള കൊഴുപ്പ് മുകളില്‍ കട്ടിയാവും ഇത് തവിയോ സ്പൂണോ ഉപയോഗിച്ചു എടുത്തു മാറ്റാന്‍ കഴിയും.

കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയില്‍ പാകപ്പെടുത്തുന്നത് കൂടുതല്‍ ആരോഗ്യകരമാണ്. കാരണം കൊളസ്ട്രോള്‍ കൂടാന്‍ ഇതൊരു കാരണമാകും. രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള മാത്രം കഴിക്കുക. മുട്ടയുടെ മഞ്ഞയും കൊളസ്ട്രോള്‍ കൂട്ടുന്നു. മീന്‍കറിക്കു പുളിയ്ക്കായി കുടമ്പുളിയോ ഇരുമ്പന്‍പുളിയോ ഉപയോഗിക്കുക. വാളന്‍പുളി കഴിവതും ഒഴിവാക്കുക. കുടമ്പുളിയാണു ചേര്‍ക്കുന്നതെങ്കില്‍ ദഹനം പൂര്‍ണമാക്കും. മണ്‍പാത്രത്തില്‍ മീന്‍കറി തയ്യാറാക്കിയാല്‍ കൂടുതല്‍ ദിവസം കേടു കൂടാതിരിക്കും എന്ന് മാത്രമല്ല കറിയ്ക്ക് രുചിയും കൂടും.

ബന്ധപ്പെട്ട വാർത്തകൾ

മാമ്പഴത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുമോ?

ഇറച്ചി, മൽസ്യം, എന്നിവയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് കമ്പോസ്റ്റുണ്ടാക്കാം

ആരോഗ്യം തരും ഈ പച്ചക്കറികൾ

English Summary: Remind these things for cooking
Published on: 08 September 2021, 05:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now