രാവിലെ എഴുന്നേറ്റത്തിന് ശേഷം രണ്ടിലധികം തവണയോ, അല്ലെങ്കില്‍ ആഹാരം കഴിച്ചയുടനയോ അതുമല്ലെങ്കില്‍ ദൂര യാത്ര പോകുന്ന സമയത്തോ പെട്ടന്നൊരു ശങ്ക വന്ന് നിങ്ങള്‍ ടോയിലറ്റില്‍ പോകാറുണ്ടോ? ഉണ്ടെങ്കില്‍, അത് സാധാരണ വരുന്ന പ്രശ്‌നമാണെന്ന് കരുതി തള്ളിക്കളയല്ലേ, അതൊരു രോഗാവസ്ഥയാണ്! ഇറിറ്റബിൾ ബവല്‍ സിന്‍ഡ്രോം അഥവാ IBS
ഈ അസുഖത്തിനും അതുപോലെ വെള്ള പാണ്ട് ,തേയ്മാനം മൂലമുണ്ടാകുന്ന വേദന മുതലായവയ്ക്ക് തിരുവനന്തപുരം ആയൂർവേദ കോളേജിലെ രാസശാസ്ത്രാഭൈഷജ്യ കല്പന വിഭാഗം ഒ.പി യിൽ ചികിത്സ നൽകുന്നു.
വെള്ള പാണ്ട് രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ജെ.ബി.എസ്, തേയ്മാനം മൂലമുണ്ടാകുന്ന മുട്ട് വേദന (ഓസ്റ്റ്യോആർത്രൈറ്റിസ്) എന്നിവയ്ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12.30 വരെ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 8547448554, 8078859213, 9447791613, 94400643548
വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന ഈ ഡിസോര്‍ഡര്‍ ശരീരത്തില്‍ വല്യ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.നമ്മള്‍ ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങളാണ് വല്യ പ്രശ്‌നങ്ങളാകുന്നത്.അത്തരത്തില്‍ പ്രശ്‌നമാകുന്ന രോഗാവസ്ഥയാണ് IBS അഥവാ ഇറിറ്റബിൾ ബവല്‍ സിന്‍ഡ്രോം അഥവാ IBS
ദഹനവ്യവസ്ഥയില്‍ ആമാശയത്തിനു താഴെ സ്ഥിതി ചെയ്യുന്ന ചെറുകുടലും വന്‍കുടലുമടങ്ങുന്ന ഭാഗങ്ങളെയാണ് ബവല്‍ (Bowel) എന്ന പദം സൂചിപ്പിക്കുന്നത്. കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെയു മൊക്കെ IBS നെ ചെറുത്തു തോല്‍പിക്കാം. ദഹനത്തെ ബാധിക്കുന്ന ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. എണ്ണമയം കൂടുതലുള്ളവ എരിവ്, പുളി എന്നിവയടങ്ങിയ ആഹാര സാധങ്ങള്‍ കണ്ട്രോള്‍ ചെയ്യുക. മരുന്നുകളുടെ അമിതമായ ഉപയോഗം ഒഴിവാക്കുക. മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുക. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ IBS നിന്ന് രക്ഷ നേടാന്‍ എളുപ്പമാണ്.