Updated on: 22 May, 2022 9:02 PM IST
Reusing cooking oil can cause these health problems!

മിക്ക ഭക്ഷണങ്ങൾ ഉണ്ടാക്കുവാനും നമ്മൾ എണ്ണ ഉപയോഗിക്കാറുണ്ട്.  ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.  ഇങ്ങനെ ചെയ്യുന്നത് നമ്മുടെ സമയവും പണവും ലാഭിക്കും, പക്ഷെ ശരീരത്തിന് ദോഷകരമാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പറയുന്നത് അനുസരിച്ച്, പാചക എണ്ണ വീണ്ടും ചൂടാക്കുന്നത് വിഷ പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നതിനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വര്‍ദ്ധനവിനും കാരണമാകുന്നു. ഇത് പലതരം വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുന്നു. പരമാവധി മൂന്ന് തവണ എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അനുവദനീയമാണ്. ട്രാൻസ് ഫാറ്റ് (trans-fat) ഉണ്ടാകാതിരിക്കാനാണ് ഇതിൽ കൂടുതൽ ഉപയോ​ഗിച്ച എണ്ണ പുനരുപയോ​ഗിക്കരുത് എന്നു പറയുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച 4 പാചക എണ്ണയും അതിൻറെ അതിശയകരമായ ആരോഗ്യ ഗുണങ്ങളും

പാചക എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങൾ

* രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു: ഉപയോഗിക്കുന്ന വറുത്ത എണ്ണയുടെ രാസഘടന മാറുകയും ഫാറ്റി ആസിഡുകള്‍ പുറത്തുവിടുകയും ചെയ്യുന്നു. വറുത്ത എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് വിഷാംശം, ലിപിഡ് നിക്ഷേപം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഹൈപ്പര്‍ടെന്‍ഷന്‍, ആര്‍ത്തിറോസെലെറോസിസ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും, സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോഡ്

* അസിഡിറ്റിയും ദഹനക്കേടും: എണ്ണയുടെ പുനരുപയോഗം അസിഡിറ്റി, എരിച്ചില്‍, തൊണ്ടയിലെ പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍, നിങ്ങള്‍ക്ക് അസിഡിറ്റി ഉണ്ടെങ്കില്‍ ജങ്ക് ഫുഡുകള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം.

* കൊളസ്‌ട്രോളിന്റെ അളവ് കൂടും: എണ്ണകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍, ട്രാന്‍സ് ഫാറ്റി ആസിഡുകളുടെ അളവ് വര്‍ദ്ധിക്കുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കുമ്പോള്‍ എണ്ണയിലെ ചില കൊഴുപ്പുകള്‍ ട്രാന്‍സ് ഫാറ്റുകളായി മാറുമെന്നും ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്

* ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും: പാചക എണ്ണകള്‍ വീണ്ടും ചൂടാക്കുന്നത് അര്‍ബുദത്തിനു കാരണമായ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAH), ആല്‍ഡിഹൈഡുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു, ഇത് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

English Summary: Reusing cooking oil can cause these health problems!
Published on: 22 May 2022, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now