Updated on: 15 June, 2021 12:00 PM IST
അവൽ

പോഷകാംശങ്ങളുടെ കലവറയാണ് അവൽ. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഹാരം. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഏറ്റവും രുചികരമായ ആഹാരം. രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണത്തിലും അരിയെക്കാൾ മികച്ചതാകുന്നു അവൽ

അവൽ ആരോഗ്യഗുണങ്ങൾ

1. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ അവൽ ഉപയോഗം കൊണ്ട് സാധ്യമാകും. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

2. ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിരിക്കുന്ന അവൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

3. സ്ത്രീകളിൽ അവലിന്റെ ഉപയോഗം സ്തനാർബുദ സാധ്യത ഇല്ലാതാക്കും എന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു.

4. മറ്റ് ധാന്യങ്ങളെ വെച്ച് നോക്കുമ്പോൾ കലോറി കുറവായതിനാൽ ഡയറ്റ് പരീക്ഷിക്കുന്നവർക്ക് ഏറ്റവും നല്ല ഭക്ഷണപദാർത്ഥമാണ് അവൽ.

5. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും, കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും അവൽ ഉപയോഗം ഗുണം ചെയ്യും.

6. വിറ്റാമിൻ എ ധാരാളമുള്ള ഇവ നേത്രാ ആരോഗ്യത്തിന് മികച്ചതാണ്.

7. അവൽ സ്ഥിരമായി കഴിക്കുന്നതിലൂടെ ക്ഷീണം ഇല്ലാതാക്കുവാനും ശരീരത്തിന് വേണ്ട ഊർജ്ജം നൽകുവാനും സാധിക്കുന്നു.

8. കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എല്ലിനും പല്ലിനും ഒരുപോലെ ബലം നൽകുന്നു ഇവയുടെ ഉപയോഗം.

9. ഇരുമ്പിന്റെ അംശം ധാരാളമുള്ള അവൽ സ്ത്രീകൾ കഴിക്കുന്നത് അവരിൽ ഉണ്ടാക്കുന്ന വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ നല്ലതാണ്.

10. ഫോസ്ഫറസ്, സിങ്ക്, കോപ്പർ, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്ന അവൽ പ്രഭാത ഭക്ഷണമായി കഴിക്കുന്നത് കാൻസർ സാധ്യതകളെ ഇല്ലാതാകുകയും, സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

അവൽ കഴിച്ച് 4 മണിക്കൂർ കഴിഞ്ഞ് ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പനി ബാധിച്ചവർക്ക് മലർകഞ്ഞി,മലർ വെള്ളം എന്നിവ ഇളനീർ വെള്ളത്തിൽ ചേർത്തു കഴിച്ചാൽ ഗ്ലൂക്കോസിന് പകരം ആകും.

Aval is a storehouse of nutrients. Favorite food for Malayalees. The most delicious food that can be made easily. Aval is better than rice not only in taste but also in health

ഈ പ്രയോഗം എത്ര കടുത്ത ക്ഷീണത്തെയും ഇല്ലാതാക്കുന്നു.

English Summary: rice flakes is a storehouse of nutrients. Favorite food for Malayalees. The most delicious food that can be made easily
Published on: 15 June 2021, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now