ഒരു കാലത്ത് നമ്മുടെ മുറ്റത്തും വേലിയിലും ധാരാളം പടർന്ന് കയറിയിരുന്ന ഒരു കാട്ട് വള്ളിയായിരുന്നു കുന്നി .ഇന്ന് ഇവ കിട്ടാ കനിയായി മാറിയിരിക്കുന്നു . വംശ നാശം നേരിടുന്ന ചെടികളുടെ കൂട്ടത്തിൽ കുന്നിയും ഉൾപ്പെട്ടു .വളരെ ഉയരത്തിൽ പടരുന്ന ഒരു വള്ളിച്ചെടിയാണിത് .തണ്ടുകൾ നേർത്തതും ബലം ഉള്ളവയുമാണ് .കുന്നിയുടെ വിത്തിന് കുന്നിക്കുരുവിന് വളരെയധികം വിഷാംശം ഉണ്ട് .എങ്കിലും ഇതിന്റെ വിത്തും വേരും ഇലയും തണ്ടും ഏറെ ഔഷധമൂല്യം ഉള്ളതാണ് .കുന്നി രണ്ട് തരമുണ്ട് .വെളുപ്പും കറുപ്പും വിത്തുള്ളതും കറുപ്പും ചുവപ്പും നിറമുള്ള വിത്തുള്ളതും . കുന്നിക്കുരു കൂട്ടിയിട്ടാൽ കാണാൻ നല്ല ഭംഗിയായിരിക്കും. പണ്ടുള്ളവർ കുന്നിക്കുരു ശേഖരിച്ച് ചില്ല് കുപ്പിയിൽ അലങ്കാരത്തിന് വയ്ക്കാറുണ്ടായിരുന്നു . കുന്നിച്ചെടിയുടെ വേരിനും ഇലയ്ക്കും മധുര രസമാണ് . കുന്നി ഇലകൾക്ക് വാളൻ പു ളി യുടെ ഇലയോട് സാദൃശ്യമുണ്ട് .കുന്നിയുടെ വിത്തിനെ കുന്നിമണി എന്നും വിളിക്കും .കുന്നിമണിയിൽ ആബിൻ എന്നു പേരുള്ള ഒരു വിഷം അടങ്ങിയിരിക്കുന്നു .10 ഗ്രാം മോ അതിലധികമോ കുന്നിപരിപ്പ് കഴിച്ചാൽ മരണത്തിനിടയാകും .
പനി , ചർമ്മ രോഗങ്ങൾ ,നീര് എന്നിവയ്ക്ക് മരുന്നാണ് കുന്നി .കുന്നി കുരു പശുവിൽ പാലിൽ വേവിച്ചാൽ ഇവയുടെ വിഷാംശം നഷ്ടപ്പെട്ട് ശുദ്ധമാകും .കുന്നി കുരു അരച്ച് തേൻ ചേർത്ത് വാതമുള്ളിടത്ത് തേച്ചാൽ വാതം കൊണ്ടുള്ള നീര് മാറി കിട്ടും .കുന്നിയിലയും പഞ്ചസാരയും ചേർത്ത് വായിലിട്ട് ചവച്ചിറക്കിയാൽ ചുമ ശമിക്കും .തേൾ പഴുതാര വിഷത്തിന് കുന്നിയില അരച്ച് ആ ഭാഗത്ത് പുരട്ടിയാൽ നീര് ശമിക്കും. കുന്നി ഇല സമൂലം കഴിച്ച് ചർദ്ദിയോ വയറിളക്കമോ വന്നാൽ പശുവിൻ പാൽ കുടിച്ചാൽ മതിയാവും .