Updated on: 4 May, 2021 12:03 PM IST
സർപ്പഗന്ധി

ഹിമാലയസാനുക്കളിൽ ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. 'അമൽപൊരി' എന്ന പേരിലും ഇത് അറിയപ്പെടുന്നു. കേരളത്തിലും, ആസാമിലും, സിക്കിമിലും എല്ലാം സർപ്പഗന്ധിയെ കാണാം. വേരാണ് പ്രധാനമായും ഔഷധഗുണം ഉള്ളത്. ഇതിൻറെ വേരിൽ നിന്ന് രക്തസമ്മർദ്ദത്തിനുള്ള സിദ്ധൗഷധം ആയ സെർപ്പാസിൽ എന്ന ഗുളിക ഉണ്ടാക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുവാനും, തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.

നല്ല നീർവാർച്ചയുള്ള മണ്ണ് ഇതിൻറെ കൃഷിക്ക് അനുയോജ്യമാണ്. ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ ഇത് വളരുന്നു. ഇതിൻറെ പൂക്കൾ ചുവന്നിരിക്കും. ചെറിയ ഉരുണ്ട കയിൽ ഒരുവിധം വിത്ത്  മാത്രമേ കാണാൻ സാധിക്കും. വിത്ത് വഴിയാണ് പ്രവർദ്ധനം നടക്കുന്നത്. ബീജാങ്കുരണം ശേഷി കുറവായതിനാൽ മൂപ്പെത്തിയ വിത്തുകൾ പറിച്ച് അധികം വൈകാതെ തന്നെ പാകണം. 

വിത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഉണക്കിയ ശേഷം ചാലുകളിൽ വെച്ച് വിതച്ചു മണ്ണ് കൊണ്ട് മൂടണം. ഉണക്ക ചാണകം വിതറിയ ശേഷം 10 സെൻറീമീറ്റർ ആഴത്തിലും രണ്ട് സെൻറീമീറ്റർ താഴ്ചയിലും ചാലുകൾ കോരി വിത്തുകൾ നടാം. വിത്തു നട്ട് ഒരു മാസം കഴിയുമ്പോൾ ഇതു പറിച്ച് നടാവുന്നതാണ്. കാലവർഷ ആരംഭത്തോടെ കൂടി നടീൽ തുടങ്ങുന്നു. ഉഴുതോ കിളച്ചു പരുവപ്പെടുത്തിയ ചെറു വരമ്പുകൾ നടാനായി തിരഞ്ഞെടുക്കാം.

50 സെൻറീമീറ്റർ അകലത്തിൽ എടുക്കുന്ന വരമ്പുകളിൽ 30 സെൻറീമീറ്റർ അകലത്തിൽ ചെടികൾ നടാം. ഏകദേശം ഒരേക്കറിന് 27000 വേരു പിടിപ്പിച്ച കമ്പുകളോ ചെടികളോ വേണ്ടിവരും. വേര് നന്നായി വളരുന്നതിന് വേണ്ടി മണ്ണ് വായുസഞ്ചാരമുള്ളതാകുവാൻ കളകൾ പറക്കണം. വേനൽക്കാലത്ത് നന പ്രധാനമാണ്. ജൈവവളപ്രയോഗം അതായത് ഒരു ഏക്കറിന് 4 ടൺ എന്ന തോതിൽ കാലിവളമോ ഒന്നര ടൺ എന്ന തോതിൽ മണ്ണിര കമ്പോസ്റ്റോ മണ്ണിൽ ചേർക്കുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കുന്നു.

Sarpagandhi is a medicinal plant found in abundance in the Himalayas. It is also known as 'Amalpori'. Sarpagandhi can be found all over Kerala, Assam and Sikkim. The root is mainly medicinal. From its root is made a pill called Serpasil, a potion for high blood pressure. Its use can lower blood pressure and stimulate the nerves in the brain.

18 മാസം കഴിയുമ്പോൾ വേരോടു കൂടി ചെടി പിഴുതെടുക്കാം. ഈ വേരിനാണ് ആണ് മൂല്യം കൂടുതൽ. നവംബർ- ഡിസംബർ മാസങ്ങളാണ് വിളവെടുക്കാൻ അനുയോജ്യം. വിളവെടുത്ത കായ്കൾ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കി പോളിത്തീൻ ബാഗുകളിൽ സൂക്ഷിക്കാവുന്നതാണ്.

English Summary: Sarpagandhi is a medicinal plant found in abundance in the Himalayas The root is mainly medicinal
Published on: 04 May 2021, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now