Updated on: 5 June, 2021 1:25 PM IST
സർവസുഗന്ധി

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഔഷധസസ്യമാണ് സർവസുഗന്ധി. ജമൈക്കൻ കുരുമുളക് എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട എന്നിവയുടെ സമ്മിശ്രഗന്ധം ആണ് ഇതിനുള്ളത്. വെസ്റ്റിൻഡീസ്, മധ്യ അമേരിക്കൻ പ്രദേശങ്ങളാണ് ഇതിന്റെ ജന്മദേശമായി കരുതപ്പെടുന്നു. ഇന്ത്യയിൽ ആദ്യമായി സർവസുഗന്ധി കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ് നമ്മുടെ കറികൾക്ക് രുചിയും മണവും പകരാൻ മാത്രമല്ല ഒട്ടേറെ ആരോഗ്യഗുണങ്ങളും കൈവരിക്കാൻ സാധിക്കുന്നു ഇതിൻറെ ഉപയോഗം മൂലം. നമ്മുടെ ഭക്ഷണ പദാർത്ഥങ്ങളിലെ വിഷാംശത്തെ ഇവ ഇല്ലാതാക്കുന്നു. കൂടാതെ രോഗപ്രതിരോധശേഷി ഉയർത്തുവാനും സർവസുഗന്ധി മികച്ചതാണ്.

സർവസുഗന്ധിയുടെ ഗുണങ്ങളും കൃഷിരീതിയും

സർവസുഗന്ധിയുടെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നു. നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഈ വെള്ളം ഉത്തമ പരിഹാരമാർഗമാണ്. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇതിൻറെ ഇലകൾ. നമ്മുടെ അടുക്കള തോട്ടങ്ങളിൽ നിർബന്ധമായും വെച്ച് പിടിപ്പിക്കേണ്ട ഒരിനമാണ് സർവസുഗന്ധി. ഇന്ന് എല്ലാ നഴ്സറികളിലും ഇതിൻറെ തൈകൾ ലഭ്യമാണ്. 

ഇലകൾക്ക് രൂക്ഷഗന്ധമുള്ളതിനാൽ അധികം കീടശല്യം ഇവയിൽ ഉണ്ടാകാറില്ല. ഇതിൻറെ ഫലങ്ങളിലും ഇലകളിലും അടങ്ങിയിരിക്കുന്ന യൂജിനോൾ, മീതൈൽ, ടെർപീനുകൾ എന്നിവയാണ് ഇവയുടെ സുഗന്ധത്തിന് കാരണം. രണ്ട് കുരുമുളക് മണികൾ ചേർന്ന വലിപ്പമാണ് ഇതിന് കായ്കൾക്ക്. ഇവ പഴുക്കുന്നതിനു മുൻപ് പറിച്ച് ഉണക്കി ഉപയോഗിക്കാം.

പ്രധാനമായും തൈ ഉത്പാദനം നടത്തുന്നത് മൂപ്പെത്തിയ കായ്കളിൽ നിന്ന് വിത്തുകൾ ശേഖരിച്ച് ആണ്. ഏകദേശം ഒന്നര വർഷത്തോളം പ്രായമുള്ള തൈകളാണ് നടാൻ ഉത്തമം. ജൈവവളം മാത്രം അടിവളമായി ചേർത്താൽ മതി. നല്ല നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും തെരഞ്ഞെടുത്ത് കൃഷി ആരംഭിക്കുന്നതാണ് ഉത്തമം.

Sarvasugandhi is a medicinal plant with many medicinal properties. They are also known as Jamaican pepper. It has a mixed aroma of cloves, pepper, castor and cinnamon. It is considered to be native to the West Indies and Central America.

ജൂലൈ - സെപ്റ്റംബർ മാസങ്ങളിൽ ഇവ പൂവിടുന്നു. പൂവിട്ടു കഴിഞ്ഞാൽ നാലുമാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. കേരളം കൂടാതെ തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ സർവസുഗന്ധി വ്യാപകമായി കൃഷിചെയ്യുന്നു.

English Summary: Sarvasugandhi is a medicinal plant with many medicinal properties. They are also known as Jamaican pepper
Published on: 05 June 2021, 01:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now