ഈർപ്പമുള്ള വയലോരങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലും ധാരാളം കാണുന്ന ഒരു സസ്യമാണ് കല്ലുരുക്കി .ഇതിന് കല്ലുരുക്കി, മീനാംഗണി, സന്യാസി പച്ച ,ഋഷിഭക്ഷ എന്നും പേരുണ്ട് ..ഏകദേശം അര മിറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണിത് പ്രധാനമായും മഴക്കാലത്താണ് ഇവ വളർന്ന് നിൽക്കുന്നത് കാണാറുള്ളത് .വളരെ ചെറിയ ഇലകളും ഇലകളുടെ അടിയിൽ തൊങ്ങൽ പോലെ ഞാണ് കിടക്കുന്ന ധാരാളം മൊട്ടുകളും കാണാം .വെള്ള നിറത്തിലുള്ള ചെറിയ പൂക്കൾ ഇതിൽ ധാരാളം ഉണ്ടാകും .കാറ്റിലൂടേയും മഴവെള്ളത്തിലൂടെയുമാണ് ഇതിന്റെ വിത്ത് വ്യാപിക്കുന്നത് .
കല്ലുരുക്കികൾ മൂത്രാശയ കല്ലിന് നല്ലൊരു മരുന്നാണ് മാണ് .മൂത്രത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് ഇത് ഔഷധമായി ഉപയോഗിക്കുന്നതിനാൽ ഇവയ്ക്ക് കല്ലുരുക്കി എന്ന പേര് വന്നത് .കല്ലുരുക്കി വേരോടെ പറിച്ച് കൊച്ചു കഷ്ണങ്ങളാക്കി 2 ലിറ്റർ വെള്ളത്തിൽ ഇട്ട് വെള്ളം ഒരു ലിറ്റർ ആക്കുന്നത് വരെ വറ്റിക്കുക ഈ പാനീയം ദിവസം നാലാ അഞ്ചോ തവണ രണ്ട് ആഴ്ചയോളം കുടിച്ചാൽ മൂത്രാശയ കല്ല് അലിഞ്ഞ് പോകും .കല്ലരുക്കി സമൂലം അരച്ച് കരിക്കിൻ വെള്ളത്തിൽ വെറും വയറ്റിലും കഴിക്കാം .ആയുർവേദ അലോപ്പതി ഹോമിയോ വൈദ്യൻമാരെല്ലാം മൂത്രാശയ കല്ലിന് കല്ലരുത്തിയെ നിർദേശിക്കാറുണ്ട് .കഫം പിത്തം പനി ത്വക്ക് രോഗങ്ങൾ മുറിവുകൾ എന്നിവക്കൊക്കെ മരുന്നായിട്ടും ഇത് ഉപയോഗിച്ച് വരുന്നുണ്ട് .