ചിലരിലെങ്കിലും കാണുന്ന ഒരു പ്രശ്‌നമാണ് പ്രായമേറുമ്പോള്‍ അമിതമായ ശരീരഭാരം ഉണ്ടാകുന്നത്. ഇവ വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും, സന്ധിവേദന ഉണ്ടാകാനുമുള്ള സാദ്ധ്യതകൾ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ പ്രായമേറിയവരും ശരീരഭാരം നിയന്ത്രിച്ചു വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി അവർക്ക് ഏര്‍പ്പെടാവുന്ന ചില വ്യായാമങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.
പ്രായമേദമെന്യേ ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുക, കുറച്ച് സമയം ഏതെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടുക, എന്നിവ വളരെ പ്രധാനമാണ്. എന്നാൽ, മുതിർന്ന പൗരന്മാർ ഭക്ഷണശീലങ്ങളുടെ കാര്യത്തിലും ശരീരഭാരം അമിതമായി വര്‍ദ്ധിക്കാതെ നോക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
കലോറി എരിച്ച് കളയാനും ശരീരത്തിന്റെ ചലനശേഷിയും വഴക്കവും വര്‍ദ്ധിപ്പിക്കാനും യോഗ സഹായിക്കുന്നു. അതിനാല്‍, പ്രായമായവര്‍ക്ക് ഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് യോഗ. പതിവായി യോഗ ചെയ്യുന്നത് രാത്രിയില്‍ സുഖമായി ഉറങ്ങാനും മലവിസര്‍ജ്ജനം എളുപ്പമാക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: യോഗ സ്ഥിരമായി ചെയ്താൽ ഈ ആരോഗ്യഗുണങ്ങൾ നേടാം
മുതിര്‍ന്ന പൗരന്മാര്‍ക്ക് എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഉത്തമമായ മറ്റൊരു മാര്‍ഗമാണ് നടത്തം. ശാരീരിക ക്ഷമത നിലനിർത്താനും ജോയിന്റ് മൊബിലിറ്റി വര്‍ദ്ധിപ്പിക്കാനും നടത്തം സഹായിക്കുന്നു. പതിവായി 30 മിനിറ്റ് നടന്നാല്‍ ശരീരഭാരം വര്‍ദ്ധിക്കാതെ സൂക്ഷിക്കാന്‍ കഴിയും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഭാരം ചുമന്നുള്ള വര്‍ക്ക്ഔട്ട് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ലിഫ്റ്റിംഗ് വ്യായാമങ്ങള്‍ക്ക് പകരം സ്‌ക്വാറ്റുകള്‍, ലംഗ്‌സ്, ക്രഞ്ചുകള്‍ എന്നിവ പോലുള്ള ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ വ്യായാമങ്ങള്‍ പ്രായമായവരെ അസ്ഥിവേദന, സന്ധി വേദന എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സന്ധിവേദന ഉണ്ടാവാതിരിക്കാൻ ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക
അക്വാ ജോഗിംഗ്, ലെഗ് ലിഫ്റ്റിംഗ്, ആം കര്‍ള്‌സ്, ഫ്ലട്ടർ കിക്കുകള്‍ തുടങ്ങിയ വ്യായാമങ്ങള്‍ പ്രായമായവരെ അവരുടെ സന്ധികളിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കില്‍ നിന്ന് കര കയറുന്നതിനുമുള്ള മികച്ച വ്യായാമമാണ് പൈലേറ്റ്‌സ്. ഇത് ശരീരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും നടുവേദന കുറയ്ക്കാനും ശരീരനില മെച്ചപ്പെടുത്താനും കലോറി എരിച്ചു കളയാനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം മുതല്‍ സൗന്ദര്യം വരെ ; അറിയാം ഉഴിഞ്ഞയുടെ ഗുണങ്ങള്‍
ഈ വ്യായാമങ്ങള്‍ ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും ഏർപ്പെടേണ്ടതുണ്ട്. ഇതോടൊപ്പം, ശരീരഭാരം ഒഴിവാക്കാന്‍, കലോറി കുറവുള്ള ആരോഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ നിന്ന് ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് നല്ലതാണ്. മൂന്നുനേരം വയറുനിറച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം, അളവ് കുറച്ച് പല തവണകളായി ഭക്ഷണം കഴിക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍,പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പരിപ്പുകള്‍, കൊഴുപ്പു മാറ്റിയ പാല്‍, മോര്, ചെറുമത്സ്യങ്ങള്‍ ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.