Updated on: 6 April, 2021 12:00 PM IST
എള്ള്

എല്ലാവർക്കും സുപരിചിതമായ ഒരു എണ്ണക്കുരു ആണ് എള്ള്. പെഡാലിയേസി എന്ന കുലത്തിൽപ്പെട്ട ഈ എണ്ണകുരു 'തിലം' എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു. ആയുർവേദ മരുന്നുകളിൽ ഏറ്റവുമധികം ഉപയോഗമുള്ള ഒന്നാണ് എള്ള്. നിരവധി തൈലങ്ങളും, രസായനങ്ങളും, കുഴമ്പുകളും നിർമ്മിക്കുമ്പോൾ എള്ള് ഒരു സുപ്രധാനമായ ചേരുവയായി ചേർക്കുന്നു. പ്രധാനമായും നാല് തരം എള്ളുകൾ ആണ് ഉള്ളത്. കറുപ്പ്, വെള്ള കടും ചുവപ്പ്, ഇളംചുവപ്പ് എന്നിങ്ങനെ

എള്ളും അരിയും സമം ചേർത്ത് വറുത്ത് പൊടിച്ച് ശർക്കരയും ചേർത്ത് കഴിച്ചാൽ ശരീരം ബലം വർദ്ധിക്കും. ചുണ്ട് വീക്കവും വേദനയും സുഖപ്പെടാൻ എള്ള് പാലിൽ അരച്ച് പുരട്ടിയാൽ മതി. ശരീരത്തിലുണ്ടാകുന്ന ഒറ്റ കുരുക്കൾ എള്ള് അരച്ചിട്ടാൽ പൊട്ടി ഉണങ്ങുന്നതാണ്. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ക്ക് 10 ഗ്രാം എള്ള് ശർക്കരയും ചേർത്ത് പൊടിച്ച് പകുതി വീതം രണ്ടു നേരം കഴിച്ചാൽ മതി. 

എള്ളിൽനിന്നു ഉണ്ടാക്കുന്ന ഗന്ധതൈലം അസ്ഥി വേദനകൾക്ക് ആശ്വാസം പകരുന്നു. 60 ഗ്രാം എള്ള് വറുത്തു രാവിലെ തോറും കഴിക്കുകയും അതിനു മീതെ വെള്ളം കുടിക്കുകയും ചെയ്താൽ പല്ലിന് ഒരു കാലത്തും കേട് ഉണ്ടാകില്ലെന്ന് മാത്രമല്ല മെലിഞ്ഞിരിക്കുന്ന ശരീരം തടിക്കുകയും ചെയ്യും. രക്തം വരുന്ന അർശസ് മാറുവാൻ 10 ഗ്രാം എള്ള് മൂന്ന് ഔൺസ് പാലിലോ അഞ്ചുഗ്രാം വെണ്ണയിലോ ചേർത്ത് വെറും വയറ്റിൽ പ്രഭാതത്തിൽ കഴിക്കുക.

Sesame seeds are a familiar oil to everyone. This oil seed belongs to the genus Pedaliaceae and is known in Sanskrit as 'Thilam'. Sesame is one of the most widely used ayurvedic medicines. Sesame is an important ingredient in many ointments, chemicals and pastes. There are four main types of sesame seeds. Black, white, dark red, and light red

Adding sesame seeds and rice in equal proportions and adding powdered jaggery will increase the body strength. All you need to do is rub sesame milk on your lips to relieve swelling and pain. When sesame seeds are roasted, the single pimples on the body dry out. For menstrual problems, add 10 g of sesame jaggery powder and take half of it twice a day. Its leaves can be rubbed on the scalp to make the hair grow abundantly and the hair to get a nice black color. Scented oil made from sesame seeds relieves bone pain

ശരീരത്തിലെ കുരു, വീക്കം എന്നിവ വേഗം പഴുക്കുന്നതിന് എള്ളില പോർട്ടീസ് ആയി ഉപയോഗിക്കാം. മനുഷ്യൻ ആരോഗ്യവാനായി ഇരിക്കുന്നതിൽ പ്രധാനമാണ് തേച്ചുകുളി. തേച്ചുകുളിയിൽ പ്രധാനമാണ് എള്ളിൽ നിന്ന് ഉണ്ടാക്കുന്ന നല്ലെണ്ണ അഥവാ എള്ളെണ്ണ. ഗർഭകാലത്ത് സ്ത്രീകൾ എള്ള് ഉപയോഗിക്കരുത്.

English Summary: Sesame seeds are a familiar oil to everyone Sesame is one of the most widely used ayurvedic medicines Sesame is an important ingredient in many ointments, chemicals and pastes
Published on: 06 April 2021, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now