നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പൻ പുളി. പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല.
അച്ചാർ ആയും ജ്യൂസ് ആയും മാത്രം ഉപയോഗിക്കുന്ന ഇരുമ്പൻ പുളി ആരോഗ്യദായകം ആണെന്ന് ഒട്ടുമിക്കപേരും അറിയുന്നില്ല. ഇതിൻറെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണ്. ഇവയുടെ ആരോഗ്യഗുണങ്ങൾ നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇരുമ്പൻ പുളിയുടെ ഏഴ് ഗുണങ്ങൾ
1. ഇരുമ്പൻ പുളി സ്വർണ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ നല്ലതാണ് ഇത് ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്.
2. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുകയില്ല ഇതിൻറെ ഉപയോഗം കൊണ്ട്.
3. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.
4. നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്.
5. പ്രമേഹ നിയന്ത്രണത്തിനും ഇരുമ്പൻപുളി ക്കു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ഭക്ഷണത്തിൽ ഇരുമ്പൻ പുളി ചേർക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
6. ഇതിലടങ്ങിയിരിക്കുന്ന ആൻറി ഹൈപ്പർ ലിപ്പിഡമിക് എന്ന ഘടകം ശരീരത്തിലെ അമിത കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും ശരീര വണ്ണം കുറയ്ക്കുകയും ചെയ്യുന്നു.
7. ഇരുമ്പൻ പുളി ജ്യൂസ് അലർജി സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.\
ബന്ധപ്പെട്ട വാർത്തകൾ: ഇരുമ്പൻ പുളി സ്ക്വാഷ്