Updated on: 18 March, 2021 8:34 PM IST
തുറന്ന വാഹനങ്ങളിലെ പ്രചാരണം എന്നിവ കഴിവതും ഒഴിവാക്കുന്നതാണ് നന്നാവുക

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനൊപ്പം അന്തരീക്ഷ താപനിലയും കൂടുന്ന സാഹചര്യത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളും പ്രചാരണത്തിനിറങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും പകല്‍ ഏറെ മുന്‍കരുതലെടുക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

ജില്ലയില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാവിലെ 11 നും ഉച്ചതിരിഞ്ഞ് 3 മണിയ്ക്കുമിടയിലുള്ള തുറന്ന സ്ഥലങ്ങളിലെ സമ്മേളനം, തുറന്ന വാഹനങ്ങളിലെ പ്രചാരണം എന്നിവ കഴിവതും ഒഴിവാക്കുന്നതാണ് നന്നാവുക. കഴിയുന്നതും ദേഹം മൂടുന്ന തരത്തിലുള്ള ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

ദാഹം തോന്നിയില്ലെങ്കിലും രണ്ട്-നാല് ഗ്ലാസ് വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ കുടിക്കുക. ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കാപ്പി എന്നിവ കുടിക്കരുത്. ക്ഷീണം തോന്നിയാല്‍ തണലില്‍ വിശ്രമിക്കുക. പ്രചാരണ സംഘങ്ങളില്‍ ഉള്ളവര്‍ എല്ലാവരും ശരിയായി മാസ്ക് ധരിച്ചിരിക്കണം.

കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും വേണം. മറ്റുള്ളവരുമായി 2 മീറ്റര്‍ അകലമുറപ്പാക്കുകയും വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍ ഹസ്തദാനം, ആലിംഗനം, അനുഗ്രഹം വാങ്ങല്‍ എന്നിവ ഒഴിവാക്കുകയും ചെയ്യുക.

കിടപ്പുരോഗികളുടെ സമീപത്ത് പോകരുത്. കുഞ്ഞുങ്ങളെ എടുക്കുകയോ ലാളിക്കുകയോ ചെയ്യുന്നതും ഒഴിവാക്കണം.

English Summary: Severe heat with election heat; Election campaigners must take precautions
Published on: 18 March 2021, 08:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now