സുഗന്ധമുള്ള ഇഞ്ചി നൂറ്റാണ്ടുകളായി ഉപയോഗത്തിലുണ്ട്, ഞങ്ങൾ ഇത് മിക്കവാറും എല്ലാ ദിവസവും ഏതെങ്കിലും രൂപത്തിൽ ഉപയോഗിക്കുന്നു. ഇഞ്ചി വളരെ സുരക്ഷിതമായ ഒരു സുഗന്ധവ്യഞ്ജനമാണ്, പാചകത്തിൽ ഉപയോഗിക്കുന്ന അളവിൽ പൊതുവെ എല്ലാവർക്കും സുരക്ഷിതമാണ്, മാത്രമല്ല ഇത് എരിവുള്ളതിനാൽ, ഇത് വലിയ അളവിൽ കഴിക്കാൻ കഴിയില്ല. ഇതൊരു നല്ല ഔഷധം കൂടിയാണ്.
എന്നാൽ ഇതിന് ചില പാർശ്വഫലങ്ങളും ഉണ്ട്, ഇത് പതിവായി കഴിക്കുന്നതിന് മുമ്പ് അവ അറിയേണ്ടത് പ്രധാനമാണ്.
എന്താണ് ഇഞ്ചി?
മഞ്ഞളും ഏലവും ഉൾപ്പെടുന്ന അതേ കുടുംബമായ Zingiberaceae കുടുംബത്തിൽ പെട്ടതാണ് ഇഞ്ചി. ഇഞ്ചി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പുതിയ ഇഞ്ചി, ഉണക്കിയ ഇഞ്ചി, ഇഞ്ചിപ്പൊടി, ഇഞ്ചി നീര് തുടങ്ങി നിരവധി രൂപങ്ങളിൽ ഉപയോഗിക്കുന്നു.
ഇഞ്ചിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നിങ്ങൾക്ക് അറിയാമോ?
1. അലർജി
വളരെ അപൂർവ്വമായി ചിലർക്ക് ഇഞ്ചിയോട് അലർജിയുണ്ടാകാം. ഇഞ്ചി അലർജിയുണ്ടെങ്കിൽ, കഴിച്ചാൽ ഉടൻ തന്നെ വായിലും വയറിലും അസ്വസ്ഥത ഉണ്ടാകാം. നിങ്ങൾക്ക് ഇഞ്ചിയോട് അലർജിയുണ്ടെങ്കിൽ കഴിക്കരുത്.
2. വയറിളക്കം
ഇഞ്ചി അമിതമായി കഴിക്കുന്നത് വയറിളക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നിരുന്നാലും മിതമായ അളവിൽ ഇഞ്ചി കഴിക്കാവുന്നതാണ്.
4. ഗ്യാസ്ട്രിക്
ഇഞ്ചി അധികമായാൽ ചിലർക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നു. പ്രതിദിനം 4 ഗ്രാമിന് മുകളിൽ ഇഞ്ചി കഴിക്കരുത്.
5. ഇറിറ്റബിൾ ബവൽ സിൻഡ്രോം, അൾസർ
ഇറിറ്റബിൾ ബവൽ സിൻഡ്രോം, വയറ്റിലെ അൾസർ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾ ഇഞ്ചി അല്പം കൂടിയ അളവിൽ പോലും കഴിക്കുമ്പോൾ വയറിന് അസ്വസ്ഥത അനുഭവപ്പെടും.
6. മുടിക്ക് ഇഞ്ചി പാർശ്വഫലങ്ങൾ:
താരൻ, തലയോട്ടിയിലെ വീക്കം എന്നിവയ്ക്കുള്ള വീട്ടുവൈദ്യമായി ഇഞ്ചി ഉപയോഗിക്കുന്നു, ഇഞ്ചി ഹെയർ ഓയിൽ, ഇഞ്ചി ഹെയർ പാക്ക് എന്നിവയുടെ രൂപത്തിൽ ഉപയോഗിക്കാറുണ്ട്. സാധാരണയായി ഇത് വളരെ സുരക്ഷിതമാണ്. എന്നിരുന്നാലും എന്തെങ്കിലും തരത്തിലുള്ള എരിവ് അനുഭവപ്പെടുകയാണെങ്കിൽ പെട്ടെന്ന് തന്നെ തല കഴുകുന്നതിന് ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: Avocado: ആരോഗ്യ ഗുണങ്ങളേറെയാണ് ഈ പഴത്തിന്!