ചായയും കാപ്പിയുമെല്ലാം ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന അവസ്ഥയാണ് പലരുടേയും. ഒരു നല്ല ദിവസം ആരംഭിക്കാന്‍ ഈ പാനീയങ്ങളുടെ സഹായം ആവശ്യമായവരുണ്ട്. ഇവയിലെല്ലാം കഫീന്‍ (Caffeine) അടങ്ങിയിട്ടുണ്ട്. കുറഞ്ഞതും മിതമായതുമായ അളവില്‍ കഫീന്‍ കഴിക്കുന്നത് ആരോഗ്യകരമാണെന്ന് പറയുന്നുണ്ട്. എന്നാല്‍ അമിതമായ അളവില്‍ കഫീന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്നും മുന്നറിയിപ്പുണ്ട്. ചായയും കാപ്പിയും കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. ശരീരത്തിലെ എപിനെഫ്രിന്‍ (Epinephrine) പുറത്തുവിടാന്‍ സഹായിക്കുന്ന ഉത്തേജകങ്ങളാണ് ചായയും കാപ്പിയും.
ബന്ധപ്പെട്ട വാർത്തകൾ: അമിതമായാല്‍ കട്ടന്‍ ചായയും ദോഷം
അമിതമായി കഫീന്‍ കഴിക്കുന്നതിൻറെ ദോഷഫലങ്ങള്‍ എന്തൊക്കെ?
* കഫീന്‍ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കഫീന്‍ ആത്യന്തികമായി നിങ്ങളുടെ മെറ്റബോളിസത്തെ കുറയ്ക്കുമെന്ന വസ്തുത ആ പഠനങ്ങള്‍ അവഗണിക്കുന്നു.
* ഉയര്‍ന്ന അളവില്‍ കഫീന്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് അൾസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു
* കഫീന്റെ ഏറ്റവും മികച്ച ഗുണം അത് നമ്മളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്നു എന്നതാണ്. എന്നാല്‍ കഫീന്റെ അമിതമായ ഉപയോഗം ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. അല്ലെങ്കില്‍ നിലവിൽ ഉറക്കമില്ലായ്മ നേരിടുന്നുണ്ടെങ്കിൽ അതിനെ കൂടുതൽ വഷളാക്കും.
* നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കഴിയുന്നതിനാൽ കഫീന്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഉറക്കമില്ലായ്മ ഒരു പ്രശ്നമാണോ! നിത്യവും ഇവ കഴിയ്ക്കാം...
ഒരു ദിവസം എത്ര കഫീൻ കഴിക്കാം?
ഒരു ദിവസം രണ്ട് കപ്പ് ചായയോ കാപ്പിയോ കഴിച്ചാല്‍ മതിയാകും. ഭക്ഷണത്തിനു ശേഷം ചായയോ കാപ്പിയോ കുടിക്കരുത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞതിനു ശേഷമേ കഫീന്‍ ഉപയോഗിക്കാവൂ.
ഉച്ചയ്ക്ക് ശേഷം കഫീൻറെ ഉപയോഗം കുറയ്ക്കുകയാണ് നല്ലത്. ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫ്ലമേറ്ററി പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തികൾ കഫീന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം. എന്നാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കോഫി പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം കാപ്പി കുടിക്കുന്നവര്‍ക്ക് അതുകൊണ്ട് പല ഗുണങ്ങളും ലഭിക്കുന്നുണ്ട്. കഫീന്‍ കൂടാതെ കാപ്പിയില്‍ ആന്റിഓക്‌സിഡന്റുകളും മറ്റ് സജീവ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകള്‍ ആന്തരിക വീക്കം കുറയ്ക്കാനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ കരളിലെ എന്‍സൈമിനെ നിലനിര്‍ത്താനും കാപ്പി സഹായിക്കും.