Updated on: 18 July, 2023 4:16 PM IST
Some foods to avoid while preparing lunch box for kids

നിങ്ങളുടെ കുട്ടികൾക്ക് അവരുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഒരു രക്ഷിതാവ് എന്ന നിലയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ജോലി. സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ അതിൻ്റെ വിഷമം കൂടും, ദിവസവും കുട്ടികൾക്ക് എന്ത് കൊടുത്ത് വിടണം, എന്ത് കഴിപ്പിക്കണം എന്നൊക്കെ ചിന്തിക്കും.

ആരോഗ്യകരമായ പോഷകങ്ങൾ ലഭിക്കുന്നതിന് കുട്ടികൾക്ക് അതേപോലെയുള്ള ഭക്ഷണങ്ങൾ തന്നെ കൊടുക്കേണ്ടതുണ്ട്. അതിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട്.

കുട്ടികൾക്ക് കൊടുക്കുമ്പോൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ

• ഇൻസ്റ്റൻ്റ് നൂഡിൽസ്

നമ്മുടെ അടുക്കളകളിൽ പലപ്പോഴും സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇൻസ്റ്റന്റ് നൂഡിൽസ്. എന്നിരുന്നാലും, അവയിൽ പ്രിസർവേറ്റീവുകളും ശുദ്ധീകരിച്ച മാവും അടങ്ങിയിട്ടുണ്ട്, ഇത് പോഷകമൂല്യം വളരെ കുറവായ ഭക്ഷണങ്ങളിൽ ഒന്നാണ്. വയറുവേദനയോ മറ്റ് ദഹനസംബന്ധമായ അസുഖങ്ങളോ ഉണ്ടാക്കുന്ന കലോറികൾ മാത്രം നൽകുന്നതിനാൽ ഇവ കുടലിന് ദോഷകരമാണ്.

• വറുത്ത ഭക്ഷണങ്ങൾ

ഫ്രെഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്‌സ്, വറുത്ത ചിക്കൻ തുടങ്ങിയ വറുത്ത ഭക്ഷണങ്ങൾ സാധാരണയായി കുട്ടികൾ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, അവ അമിതമായി കഴിക്കുന്നത് അനാരോഗ്യകരമാണ്. ഇവ ദോഷകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ദഹനപ്രശ്നങ്ങൾക്കും ഇടയാക്കും. പകരം, ഉപയോഗിക്കാവുന്ന ബേക്കിംഗ്, ഗ്രില്ലിംഗ് അല്ലെങ്കിൽ സ്റ്റീമിംഗ് പോലുള്ള ആരോഗ്യകരമായ പാചകരീതികൾ തിരഞ്ഞെടുക്കുക.

• മിഠായികൾ അല്ലെങ്കിൽ ചോക്ലേറ്റുകൾ

നിങ്ങളുടെ കുട്ടികൾ സ്‌കൂളിലേക്ക് കൊണ്ടുപോകാൻ ചോക്ലേറ്റ് ചോദിക്കുമ്പോൾ എപ്പോഴും നോ പറയുക. മിഠായികളിലും ചോക്ലേറ്റുകളിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്, പോഷകമൂല്യമൊന്നും നൽകുന്നില്ല എന്ന് മാത്രമല്ല പിന്നീടുള്ള ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. കൃത്രിമ നിറങ്ങളും ട്രാൻസ് ഫാറ്റും അടങ്ങിയ കേക്കുകൾക്കും ഡോനട്ടുകൾക്കും ഇത് ബാധകമാണ്. ഇവ ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയപ്രശ്‌നങ്ങൾ ഉണ്ടാക്കും.

• പാക്ക് ചെയ്ത ജ്യൂസുകൾ

പ്രോസസ് ചെയ്തതോ പാക്കേജുചെയ്തതോ ആയ ജ്യൂസുകൾ ആരോഗ്യകരമായി തെറ്റിദ്ധരിക്കരുത്. പഴങ്ങൾ എന്ന് ലേബൽ പറഞ്ഞതുകൊണ്ട് മാത്രം അത് ആരോഗ്യകരമല്ല. അതുപോലെ, കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ നൽകുന്നത് ഒഴിവാക്കുക. ഈ പാനീയങ്ങളിൽ, വാസ്തവത്തിൽ, കുറച്ച് പഴങ്ങളുടെ സത്ത് അടങ്ങിയിട്ടുണ്ടെന്നല്ലാതെ വേറെ ഒന്നും ഇല്ല മാത്രമല്ല ഇതിൽ പഞ്ചസാരയും ചേർത്തിരിക്കുന്നു. അത്കൊണ്ട് തന്നെ ഇത് കുട്ടികൾക്ക് ആരോഗ്യകരമല്ല.

• മയോന്നൈസ് അടങ്ങിയ സലാഡുകൾ അല്ലെങ്കിൽ സാൻഡ്വിച്ചുകൾ

മയോന്നൈസ് അടങ്ങിയ സാലഡുകളോ സാൻഡ്‌വിച്ചുകളോ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി പായ്ക്ക് ചെയ്യാൻ പാടില്ല, കാരണം ഉച്ചയാകുമ്പോഴേക്കും അവ കേടായേക്കാം. മയോന്നൈസ് അനാരോഗ്യകരമാണ്. കൂടാതെ, മയോന്നൈസിൽ നൈട്രേറ്റും ഉപ്പും കൂടുതലാണ്, പലപ്പോഴും കൃത്രിമ കളറിംഗും അഡിറ്റീവുകളും ഉൾപ്പെടുന്നു, അവയെല്ലാം കുട്ടികൾക്ക് ദോഷകരമാണ്.

English Summary: Some foods to avoid while preparing lunch box for kids
Published on: 18 July 2023, 04:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now