Updated on: 4 September, 2021 7:26 PM IST
Some home remedies to get rid of dandruff in the hair

എന്ത് ചെയ്‌താലും പൂർണ്ണമായും മാറാത്ത താരൻറെ  ശല്യം പലരുടേയും പ്രശ്‌നമാണ്.  ഈ ഫംഗല്‍ ബാധ കാരണം മുടി കൊഴിച്ചിലും ചൊറിച്ചിലുമൊക്കെ ഉണ്ടാകുന്നു.  താരൻ ശല്യം ഒഴിവാക്കാൻ ധാരാളം ഉൽപ്പന്നങ്ങൾ വിപണയിൽ ലഭ്യമാണ്. എന്നാൽ താൽക്കാലികാശ്വാസം നൽകുമെങ്കിലും ശാശ്വതമായ പരിഹാരം നൽകാൻ ഇതിനു കഴിയാറില്ല, മാത്രമല്ല മുടിയുടെ ആരോഗത്തെ ബാധിക്കിക്കുന്ന പാർശ്വ ഫലങ്ങളും ഇവ ഉണ്ടാക്കുന്നു.  താരന് പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ചില വീട്ടു വൈദ്യങ്ങൾ ഏതൊക്കയാണെന്ന് നോക്കാം:

* കടുകെണ്ണ അഥവാ മസ്റ്റാര്‍ഡ് ഓയില്‍ പൊതുവെ മുടിയുടെ ആരോഗ്യ സംരക്ഷണ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. കടുക് താരനുള്ള നല്ലൊരു മരുന്നു കൂടിയാണ്. കടുക് അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് തലയില്‍ പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതു പോലെ കഞ്ഞി വെള്ളത്തില്‍, പ്രത്യേകിച്ചും പുളിപ്പിച്ച കഞ്ഞിവെള്ളത്തില്‍ കടുകരച്ച് ഇതും മുടിയില്‍ തേയ്ക്കാം.

* ആപ്പിള്‍ സിഡെര്‍ വിനെഗര്‍ താരനുള്ള വേറൊരു പ്രതിവിധിയാണ്.  ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് അൽപം ആപ്പിൾ സിഡർ വിനാഗിരി ഒഴിച്ച് നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് നന്നായി തലയിൽ തേച്ച് മസ്സാജ് ചെയ്യുക. കുറച്ച് നേരം കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. താരൻ ഇല്ലാതെയാക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണിത്.  ഇത്തരത്തിൽ ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യുന്നതിലൂടെ നിങ്ങളുടെ തലയിലെ താരൻ ഇല്ലാതാകും എന്ന് മാത്രമല്ല മുടിയുടെ തിളക്കം വർധിപ്പിക്കുകയും.

* പച്ചക്കര്‍പ്പൂരം എണ്ണയില്‍ ഇട്ടു കാച്ചി മുടിയില്‍ തേയ്ച്ചു അല്‍പം കഴിയുമ്പോള്‍ കഴുകി കളഞ്ഞാൽ താരന് ശമനം ലഭിക്കും.  ഇതു പോലെ ഉഴുന്നോ ചെറുപയര്‍ പൊടിയോ വെള്ളത്തില്‍ കലക്കി മുടിയില്‍ തേയ്ക്കാം. അല്‍പം കഴിഞ്ഞ് കഴുകാം. ചെറുനാരങ്ങയുടെ തൊണ്ട് എണ്ണയില്‍ ഇട്ട് തിളപ്പിയ്ക്കുക. ഇത് ചൂടാറുമ്പോള്‍ മിക്‌സിയില്‍ എണ്ണയുമായി ചേര്‍ത്തരച്ച് മിശ്രിതമാക്കുക. ഇത് ശിരോചര്‍മത്തില്‍ തേയ്ക്കാം. പിന്നീട് ഇത് കഴുകാം. ഇതും താരന്‍ മാറാനുളള നല്ലൊരു വഴിയാണ്. നാരങ്ങാനീരും താരനു നല്ല പരിഹാരമാണ്.

​* വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ അല്‍പം നാരങ്ങാനീരും ചേര്‍ത്ത് ശിരോചർമ്മത്തിൽ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇത് ഒരു മണിക്കൂറോളം വച്ചതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ഇത് നിങ്ങൾ ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും ചെയ്യുക.വെളിച്ചെണ്ണ മലാസെസിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന ഫംഗസ് അണുബാധയെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു. ഇത് താരൻ ഉണ്ടാകുന്നത് തടയുന്നു.

* ഫംഗസ്സിനെ തുരത്തുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ സമ്പന്നമാണ് ഇഞ്ചിപ്പുൽ തൈലം.  താരന്റെ പ്രശ്നത്തിന് ഒരു പ്രധാന കാരണമായ ഒരു തരം യീസ്റ്റായ മലാസെസിയ ഫർഫറിനെ നേരിടാൻ ഇഞ്ചിപ്പുൽ തൈലം നിങ്ങളെ സഹായിക്കുന്നു. കുറച്ച് തുള്ളി പുൽത്തൈലം നിങ്ങളുടെ ഷാമ്പുവിൽ ചേർക്കുക. എന്നിട്ട് തലയിൽ നന്നായി മസാജ് ചെയ്യുക. ശേഷം, വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.

English Summary: Some home remedies to get rid of dandruff in the hair
Published on: 04 September 2021, 07:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now