Updated on: 15 June, 2021 7:57 PM IST
Some home remedies to reduce psoriasis symptoms

സോറിയാസിസിനെ ആരോഗ്യമുള്ള ശരീരത്തെയാകെ ബാധിക്കുന്ന ഗുരുതരമായ രോഗമായി കാണേണ്ടതുണ്ട്. പണ്ട്, സോറിയാസിസിനെ പ്രാഥമികമായി ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് കണ്ടിരുന്നത്. 

ചർമ്മത്തിൽ പ്രകടമായ ഫലകങ്ങൾക്കപ്പുറത്തേക്ക് ഇത് വ്യാപിക്കുമെന്ന് കരുതപ്പെട്ടിരുന്നില്ല. ഈ അവസ്ഥയുമായി ബന്ധപ്പെട്ട ഒന്നിലധികം ജീനുകൾ കണ്ടെത്തിയതോടെ, ഈ രോഗത്തിൽ ഉൾപ്പെട്ടിട്ടുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും മറ്റ് ഗുരുതരമായ രോഗങ്ങളുമായുള്ള പതിവ് ബന്ധങ്ങളെക്കുറിച്ചും വെളിവാകുകയും സോറിയാസിസ് നിരന്തരമായ നിരീക്ഷണം ആവശ്യപ്പെടുന്ന കൂടുതൽ സങ്കീർണ്ണമായ രോഗമാണെന്നും ഇപ്പോൾ വ്യക്തമാണ്. അതിനാൽ, ഒരു ഡെർമറ്റോളജിസ്റ്റിന്റെ പരിചരണം ഇതിന് ആവശ്യമാണ്.

സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. രോഗിയോട് സമ്പർക്കം പുലർത്തിയാലോ സ്പർശിച്ചാലോ ഒന്നും ഈ അവസ്ഥ മറ്റൊരാളിലേക്ക് പടരില്ല. ഈ അവസ്ഥ മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക്, കട്ടിയുള്ളതും, ചുവന്നതും, പൊളിഞ്ഞിളകിയതും, ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം ഉണ്ടാകാറുണ്ട്. ഈ അവസ്ഥ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ജീവിത നിലവാരത്തെ ബാധിക്കും.

സോറിയാസിസ് ഒരു ദുർബലപ്പെടുത്തുന്ന അവസ്ഥയാണ് എന്നതിൽ സംശയമില്ല. എന്നാൽ കുറച്ച് വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് അതിന്റെ ലക്ഷണങ്ങളെ നിങ്ങൾക്ക് പ്രതിരോധിക്കാം.

കറ്റാർ വാഴ

സോറിയാസിസ് വീക്കം തടയുന്നതിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമാണിത്. നിരവധി വിദഗ്ധർ ഈ വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുണ്ട്. കറ്റാർ വാഴ ജെൽ പ്രയോഗിക്കുന്നത് സോറിയാസിസിനൊപ്പം വരുന്ന ചുവന്ന നിറവും പൊളിഞ്ഞിളകലും കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിങ്ങൾക്ക് ഈ ജെൽ മാർക്കറ്റിൽ നിന്ന് വാങ്ങാം അല്ലെങ്കിൽ നിങ്ങൾക്ക് ഒരു കറ്റാർ വാഴ ഇല എടുത്ത് മുറിച്ച് അതിന്റെ ജെൽ എടുക്കാം. ഇത് പ്രശ്ന ബാധിത പ്രദേശത്ത് ദിവസവും പ്രയോഗിക്കുക.

ആപ്പിൾ സിഡർ വിനാഗിരി

സോറിയാസിസ് ബാധിച്ചവരിൽ ഉണ്ടാകുന്ന സാധാരണ പ്രശ്നമായ തലയിലെ ചൊറിച്ചിലിൽ നിന്ന് മോചനം നേടാൻ ആപ്പിൾ സിഡർ വിനാഗിരി നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ തലയിൽ ദിവസവും പുരട്ടുക. ആപ്പിൾ സിഡർ വിനാഗിരി അല്പം വെള്ളത്തിൽ ലയിപ്പിക്കാം. എന്നാൽ നിങ്ങളുടെ തലയിൽ വിള്ളലോ രക്തസ്രാവമോ ഉണ്ടെങ്കിൽ, ഈ ചികിത്സ ഒഴിവാക്കുക, കാരണം ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.

കാപ്സെയ്‌സിൻ

മുളകിൽ അടങ്ങിയിരിക്കുന്ന ഒരു പദാർത്ഥമാണ് കാപ്സെയ്‌സിൻ. ഇതാണ് മുളകിന് എരിവ് പകരുന്ന ഘടകം. നിങ്ങൾ ഇത് തൈലങ്ങളിൽ ചേർക്കുകയാണെങ്കിൽ, വേദന പകരുന്ന പ്രദേശങ്ങളിൽ ഇത് ആശ്വാസം പകരുന്നു. വീക്കം, ചുവന്ന പാട്, ചർമ്മം പൊളിഞ്ഞിളകൽ എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും. പക്ഷെ സൂക്ഷിക്കണം. ലോലമായ ചർമ്മമുള്ള ആളുകൾക്ക് ഇത് പൊള്ളൽ ഏൽക്കുവാൻ കാരണമാകും. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

ഇന്തുപ്പ്

ഇത് ചർമ്മം പൊളിഞ്ഞിളകുന്ന അവസ്ഥയിൽ നിന്ന് മുക്തി നേടാനും സോറിയാസിസ് മൂലമുള്ള ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കും. ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് ഇന്തുപ്പ് ചേർത്ത് അതിൽ 15 മിനിറ്റ് നേരം കാലുകൾ മുക്കി വയ്ക്കുക. എന്നാൽ ചിലപ്പോൾ, ഇത് വരണ്ട ചർമ്മത്തിന് കാരണമാകും. അതിനാൽ നിങ്ങളുടെ കുളിക്ക് ശേഷം മോയ്‌സ്ചുറൈസർ പ്രയോഗിക്കുന്നത് ഉറപ്പാക്കുക.

മഞ്ഞൾ

ഈ സുഗന്ധവ്യഞ്ജനത്തിന് വീക്കം തടയുന്ന ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റിഓക്‌സിഡന്റ് സവിശേഷതയുമുണ്ട്. മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ ജീൻ എക്സ്പ്രഷനിൽ മാറ്റം വരുത്തുന്നു. ഇത് ചർമ്മം പൊളിഞ്ഞിളകുന്നതും മറ്റും കുറയ്ക്കും. 

ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിലേക്ക് ചേർക്കുക. എല്ലാ ദിവസവും രാവിലെ ഒരു കഷ്ണം പച്ച മഞ്ഞൾ കഴിക്കുന്നതും വളരെ നല്ലതാണ്.

English Summary: Some home remedies to reduce psoriasis symptoms
Published on: 15 June 2021, 07:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now