പ്രഭാത ഭക്ഷണമാണ്, മറ്റു നേരങ്ങളിലെ ഭക്ഷണങ്ങളെക്കാൾ ഏറ്റവും പ്രധാനപ്പെട്ടത്. അതിനാൽ പ്രഭാത ഭക്ഷണം പോഷകഗുണമുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായിരിക്കണം. പ്രാതലായി കഴിക്കാൻ സാധിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളെകുറിച്ചാണ് വിവരിക്കുന്നത്.
- മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡോ മറ്റു വിഭവങ്ങളോ പ്രാതലായി കഴിക്കുന്നത് നല്ലതാണ്. ഇതിൽ നാരുകളും പ്രോട്ടീനും പുറമെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
- മുട്ട പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ നിറഞ്ഞ മറ്റൊരു വിഭവമാണ്. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിൻ്റെ കലവറ: മുളപ്പിച്ച പയർ വർഗങ്ങൾ ഉപയോഗിച്ചുള്ള പാചകക്കുറിപ്പുകൾ
- ബദാമാണ് മറ്റൊരു ഓപ്ഷൻ. പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, അപൂരിത ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ അടങ്ങിയ നട്സാണ് ബദാം. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം സഹായകമാണ്.
- ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്.
- പ്രോട്ടീൻ സമ്പുഷ്ഠമായ ഭക്ഷണമാണ് ചീസ്. ആരോഗ്യകരമായ കൊഴുപ്പ് മാത്രമാണ് ചീസിൽ ഉള്ളത്. ഇത് എല്ലുകൾക്കും കൂടുതൽ ബലം നൽകും. ഒരു ഔൺസ് ചീസിൽ നിന്നും 6.5 ഗ്രാം പ്രോട്ടീനാണ് ലഭിക്കുക.