പാലിന്റെ ദഹന ഗുണങ്ങൾ (digestive properties) അറിഞ്ഞതുകൊണ്ടു തന്നെ വൈകുന്നേരമോ രാത്രിയോ പാൽ കുടിക്കുന്നതിനെ ആയുർവേദം തീർച്ചയായും പ്രോത്സാഹിപ്പിക്കുന്നു. പാൽ കുടിക്കുന്നത് ഓജസ് വർദ്ധിക്കാൻ സഹായിക്കുന്നു . ദഹന പ്രക്രിയ ശരിയായ രീതിയിൽ നടക്കുമ്പോൾ മനുഷ്യന്റെ മനസ്സിനും ശരീരത്തിനും കിട്ടുന്ന ഒരു അവസ്ഥാ വിശേഷത്തെയാണ് ആയുർവേദത്തിൽ ഓജസ് എന്ന് പറയുന്നത്.
പാലിൻറെ ആരോഗ്യകരമായ ഗുണങ്ങൾ
പാലിനെ എല്ലാ തരത്തിലുള്ള പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സമീകൃത ആഹാരമായി കണക്കാക്കുന്നു കാൽസ്യം, ഫോലേറ്റ്, മഗ്‌നേഷ്യം, ഫോസ്ഫോറസ്, പൊട്ടാസിയം, വിറ്റാമിൻ എ, വിറ്റാമിൻ ബി-12, പ്രോട്ടീൻ,സിങ്ക്, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ പാലിനെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു ഭക്ഷണമായി കണക്കാക്കുന്നു. ചർമ്മത്തെ ആരോഗ്യകരമായി കാത്തു സൂക്ഷിക്കുന്നതിൽ പാലിന് നല്ലൊരു പങ്കുണ്ട്. പാൽ ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കുന്നു. അസ്ഥിയുടെയും, പല്ലിന്റെയും ആരോഗ്യം നിലനിർത്താനും പാൽ കുടിക്കുന്നത് നല്ലതാണ്.
പാല് ഏതു സമയത്ത്, എങ്ങനെയാണ് കുടിക്കേണ്ടത്
പാൽ ഏതു സമയത്താണ് കുടിക്കേണ്ടതെന്നു കൃത്യമായി ആയുർവേദത്തിൽ പറയുന്നുണ്ട്. പാൽ രാവിലെ കുടിക്കുന്നതും, രാത്രികുടിക്കുന്നതും സംബന്ധിച്ച് ആയുർവേദത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. ആരോഗ്യമുള്ള ഒരാൾ രാവിലെ കുടിക്കുന്ന പാൽ അയാൾക്ക് പകൽ ആവശ്യമുള്ള പ്രോട്ടീൻ നൽകുന്നു. രാത്രിയിലെ പാൽ ഉറക്കം നൽകുന്നതിനാൽ നല്ല വിശ്രമം കിട്ടുന്നു. പാലിലെ വിറ്റാമിനുകളും ധാതുക്കളും സ്‌ട്രെസ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഗർഭിണികൾക്ക് ആഹാരം കഴിച്ച ശേഷം പാൽ കുടിക്കുന്നത് ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നു. നല്ല ഉറക്കത്തിനു പാലിൽ തേൻ ചേർത്തു കഴിക്കാം. ഗർഭിണികൾക്ക് ദിവസത്തിൽ രണ്ടു തവണ പാൽ കുടിക്കുന്നത് നല്ലതാണ്.
ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരോഗ്യവാനായ ആളുകൾക്ക് ഭക്ഷണത്തിൽ പാൽ നല്ല രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, കാർബൊഹൈഡ്രേറ്റ് എന്നിവ ശരീര ഭാരം വർദ്ധിപ്പിക്കുന്നതിനു സഹായിക്കുന്നു. ഇവർക്ക് പാലുകൊണ്ട് പാചകം ചെയ്ത ഭക്ഷണങ്ങളും കഴിക്കാവുന്നതാണ് .
ഏറ്റവും നല്ലത് പശുവിന്റെ പാൽ തന്നെയാണ്. ധാരാളം ഗുണങ്ങളുള്ള ഏ 2 പാൽ വിഭാഗത്തിലാണ് പശുവിന്റെ പാൽ കണക്കാക്കപ്പെടുന്നത് .ഇത് ദഹിക്കാൻ എളുപ്പമാണ്. Western origin പശുക്കളിൽ നിന്നും കിട്ടുന്ന പാലിനെ എ 1 പ്രൊട്ടീൻ പാലെന്നും Indian origin പശുക്കളിൽ നിന്നും കിട്ടുന്ന പാലിനെ എ 2 പ്രോട്ടീൻ പാലെന്നും പറയുന്നു. ലാക്ടോസ് അസഹിഷ്ണുത വികസിപ്പിച്ചേക്കാം എന്നുള്ളകൊണ്ട് ഒരു സാധാരണ വ്യക്തിക്ക് ഒരു ദിവസത്തിൽ 2 ഗ്ലാസിൽ കൂടുതൽ പാൽ കുടിക്കുന്നത് അത്ര നല്ലതല്ലെന്നു ആയുർവേദം നിർദ്ദേശിക്കുന്നു.
പാലും ലാക്ടോസ് അസഹിഷ്ണുതയും :
പാലിൽ ധാരളം ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ചിലർക്ക് ഇത് കുടിക്കുന്നതുകൊണ്ട് അസിഡിറ്റി, നെഞ്ചെരിച്ചിൽ ഇവ അനുഭവപ്പെടുന്നു. പാലിലും പാൽ ഉത്പന്നങ്ങളിലും കാണപ്പെടുന്ന ലാക്ടോസ് ആഗിരണം ചെയ്യാൻ കഴിയപ്പെടാത്തതിനാലാണ് ഈ അസഹിഷ്ണുത ഉണ്ടാകുന്നത്. ഈ പ്രശ്നം ഉള്ളവർ പശുവിൽ പാലിന് പകരം തേങ്ങാ പാൽ, ചണ പാൽ, ഓട്സ് പാൽ, എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിൽ തേങ്ങാ പാലാണ് ഉത്തമം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആട്ടിൻ പാലിൻറെ ഗുണങ്ങൾ
#Milk#Cow#Health#Food#Krishi#Farmer