Updated on: 9 October, 2023 11:42 PM IST
Some tips for cleaning burnt dishes

നോണ്‍സ്റ്റിക്ക് പാത്രങ്ങളിൽ പാചകം ചെയ്യാൻ കഴിയാത്തവ മറ്റു പാത്രങ്ങളിൽ ചെയ്യുമ്പോൾ പാത്രങ്ങൾ കരിയുന്നത് സാധാരണയാണ്. ചില സമയങ്ങളിൽ പ്രത്യേകിച്ചും കൂടുതൽ അടിയിൽ പിടിച്ചിട്ടുണ്ടെങ്കിൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. ഇങ്ങനെ കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാനുള്ള ചില ടിപ്പുകളാണ് പങ്കുവയ്ക്കുന്നത്.

- പാത്രങ്ങൾ സ്‌ക്രബര്‍ ഉപയോഗിച്ച് അമിതമായി ഉരയ്ക്കുന്നതിനുപകരം അടിയില്‍ പിടിച്ച് കരിഞ്ഞ പാത്രത്തില്‍ കുറച്ച് വെള്ളവും സോപ്പ് ലിക്വിഡും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞ് വെള്ളം ചൂടാറിയ ശേഷം സ്ക്രബ്ബ്‌ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാകും.

- ബേക്കിംഗ് സോഡയും കുറച്ച് സോപ്പു പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്ത് പാത്രത്തിന്റെ കരി പിടിച്ച ഭാഗത്ത് നന്നായി നല്ല കട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു ഒരു മണിക്കൂര്‍ കഴിഞ്ഞ് പാത്രം നല്ല സോഫ്റ്റ് സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകി എടുക്കുക. 

- കരി പിടിച്ച പാത്രം വേഗത്തില്‍ വൃത്തിയാക്കി എടുക്കാന്‍ വിനാഗിരിയും നല്ലതാണ്. കുറച്ച് വിനാരിഗി ചേര്‍ത്ത വെള്ളത്തില്‍ പാത്രം മുക്കി വെക്കുന്നത് അടിയില്‍ പിടിച്ചത് വേഗത്തില്‍ ഇളക്കി കളയാന്‍ സാധിക്കും.  ബേക്കിംഗ് സോഡയും വിനാഗിരിയും മിക്‌സ് ചെയ്ത് അത് പാത്രം കരിഞ്ഞ ഭാഗത്ത് പുരട്ടി വെക്കാവുന്നതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകി എടുക്കാവുന്നതാണ്.  വിനാഗിരിക്ക് പകരം ചെറുനാരങ്ങയുടെ നീരും ഉപയോഗിക്കാം.  

പാത്രം കരിഞ്ഞ് പോകാതിരിക്കാന്‍ അല്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ നമ്മള്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പാചകം ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ വെള്ളം ചേര്‍ത്ത് പച്ചക്കറികളും മറ്റും വേവിക്കുക. വെള്ളം കുറഞ്ഞാല്‍ കറികളും ചോറും അടിയില്‍ വേഗത്തില്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്.  ഇടയ്ക്ക് ഇളക്കി കൊടുക്കാനും അല്ലെങ്കില്‍ തുറന്ന് പരിശോധിക്കാനും മറക്കരുത്. തീ എല്ലായ്‌പ്പോഴും മീഡിയത്തില്‍ വെക്കുക. തീ കൂട്ടി വെക്കുന്നത് വേഗത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുന്നതിന് കാരണമാണ്. അതുപോലെ, കട്ടിയുള്ള പാത്രത്തില്‍ പാചകം ചെയ്യാന്‍ ശ്രദ്ധിക്കുക.

English Summary: Some tips for cleaning burnt dishes
Published on: 09 October 2023, 11:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now