മിഠായികള്‍, ശീതളപാനീയങ്ങള്‍, തുടങ്ങി ജങ്ക് ഫുഡുകളിൽ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതും അതേസമയം, പച്ചക്കറികൾ, പഴങ്ങൾ, തുടങ്ങി ആരോഗ്യകരമായ ഭക്ഷണങ്ങൾ തീരെ കഴിക്കാത്തതും കുട്ടികളിൽ സാധാരണയായി കാണുന്ന സ്വഭാവങ്ങളാണ്. ഈ പ്രശ്‌നം മിക്കവാറും എല്ലാ മാതാപിതാക്കളെയും അലട്ടുന്ന കാര്യമാണ്. ഇക്കാരണത്താൽ കുട്ടികള്‍ക്ക് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍ കഴിയാതെ വരുന്നു. ഈ ശീലം നിങ്ങളുടെ കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷമുണ്ടാക്കും. കുട്ടികള്‍ അവര്‍ കഴിക്കുന്ന ഇത്തരം ജങ്ക് ഫുഡുകളിലെ കൃത്രിമ പഞ്ചസാര ഉപയോഗിക്കുന്നത് വഴികൂടുതല്‍ മധുരമുള്ള വസ്തുക്കളോടുള്ള അവരുടെ ആസക്തി വര്‍ദ്ധിപ്പിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം
ഇങ്ങനെയുള്ള അവസ്ഥയിൽ രക്ഷിതാക്കൾക്ക് ചെയ്യാൻ പറ്റാവുന്ന ചില കാര്യങ്ങളുണ്ട്. പോഷകാഹാരത്തിന്റെ മൂല്യത്തെ കുറിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. ഒന്നാമതായി ചെയ്യേണ്ടത് ധാന്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങൾ കുട്ടികളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാല്‍. ഇത് കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി എന്നിവ നല്‍കുന്നു. വിവിധ ഫ്‌ളേവറുകളിലുള്ള തൈരും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും പോഷകങ്ങള്‍ അടങ്ങിയതുമായ മികച്ച ഒരു ഓപ്ഷനാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കാം
സമീകൃതാഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ആവശ്യമാണെന്ന വസ്തുത എല്ലാവര്‍ക്കും അറിയാം. അവ ഫ്രഷ് ആയി ലഭിക്കുന്നിടത്തു വാങ്ങാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ആരോഗ്യത്തിന് വളരെ ഗുണം നല്‍കും. ഡ്രൈ ഫ്രൂട്ട്സും നട്സും പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. മാത്രമല്ല അവ രുചിയിലും മികച്ചതാണ്. അതിനാല്‍, അവ നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ബന്ധപ്പെട്ട വാർത്തകൾ: തടി കുറയ്ക്കാന്‍ തേടാവുന്ന ആരോഗ്യകരമായ വഴികള്‍
കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയില്‍ ഭക്ഷണം തയ്യാറാക്കുക എന്നതാണ് രക്ഷിതാക്കൾക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു മാർഗ്ഗം. കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍ കുട്ടിക്ക് പതിവായി നല്‍കണം. വ്യത്യസ്ത ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയാനും അവയുടെ രുചി മനസ്സിലാക്കാനും ഇത് കുട്ടിയെ സഹായിക്കും.
ലഘുഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. പാചകത്തെ കുറിച്ച് അവരെ പഠിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് നിങ്ങള്‍ക്ക് അവരെ പഠിപ്പിക്കാന്‍ കഴിയുന്നത് ഇങ്ങനെയാണ്. കൂടാതെ, നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോൾ അവരുടെ സഹായം ആവശ്യപ്പെടുകയാണെങ്കില്‍ അത് കഴിക്കാന്‍ അവര്‍ക്ക് കൂടുതൽ താത്പര്യം തോന്നും.